കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍നഗറില്‍ തണുത്ത് മരിച്ചത് 40 കുട്ടികള്‍

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: വര്‍ഗീയ കലാപം നടന്ന ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ 40 കുട്ടികള്‍ തണുത്ത് മരിച്ചതായി റിപ്പോര്‍ട്ട്. കലാപത്തിന്റെ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളാണ് മരിച്ചത്.

താത്കാലിക ടെന്റുകളിലാണ് കലാപബാധിതരെ ഇപ്പോഴും താമസിപ്പിച്ചിരിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെ ലഭ്യമല്ല. തണുപ്പാണെങ്കില്‍ ദിനം പ്രതി കൂടുതല്‍ കനത്ത് വരികയാണ്.

Muzaffarnagar

40 കുട്ടികള്‍ മരിച്ചു എന്നത് ഔദ്യോഗിക കണക്ക് മാത്രമാണ്. പ്രായമാവരുടെ കണക്കുകള്‍ വ്യക്തമല്ല. സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ പുറത്ത് വിടുന്നില്ല എന്നതാണ് സത്യം. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ കമ്പിള പുതപ്പുകളോ വസ്ത്രങ്ങളോ ഇവര്‍ക്ക് നല്‍കിയിട്ടില്ല. പലരും മരണത്തിന്റെ വക്കിലാണ് ഇപ്പോഴുള്ളത്.

മുസാഫറാബാദ് കലാപത്തിന്റെ ഇരകള്‍ക്കായി ആദ്യം 90 കോടി രൂപയുടെ പാക്കേജ് ആണ് ഉത്തര്‍ പ്രദേശ് സര്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ പാക്കേജ് പിന്‍വലിക്കുകയായിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തര ചികിത്സ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടായിരുന്നുസര്‍ക്കാരിന്റെ കണക്കില്‍ ഷംലിയിലും മുസാഫര്‍നഗറിലും ആയി അഞ്ച് ദുരിതാശ്വാസ ക്യമ്പുകള്‍ ആണ് ഉള്ളത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ മാത്രം 16 ക്യാമ്പുകള്‍ ഉണ്ട് എന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

ക്യാമ്പുകളിലെ ദുരിത കഥകള്‍ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നതോടെ സര്‍ക്കാര്‍ അല്‍പം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായാണ് വിവരം. ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ മിക്ക ദിവസവും ലഭ്യമായിത്തുടങ്ങിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
40 Children died in Muzaffarnagar refugee camp because of heavy cold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X