കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബയുടെ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് 40 പെണ്‍കുട്ടികളെ, രേഖകളില്ലെങ്കില്‍ അറസറ്റ് ഉടന്‍!!

Google Oneindia Malayalam News

ദില്ലി:മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനക്കഥകള്‍ പുറത്തുവന്ന ദില്ലിയിലെ രോഹിണി ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ദില്ലി വനിതാ കമ്മീഷന്‍ അംഗങ്ങള്‍, ശിശുക്ഷേമ കമ്മറ്റി, ദില്ലി പൊലീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് രോഹിണിയിലെ ആദ്ധാത്മിക് വിശ്വ വിദ്യാലയത്തില്‍ നിന്ന് 40 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. ആശ്രമത്തിലെ പീഡനകഥകള്‍ പുറംലോകമറിഞ്ഞതോടെ ദില്ലി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം.

ശിശുക്ഷേമ കമ്മറ്റി തലവന്‍, അഭിഭാഷകര്‍ എന്നിവരുള്‍പ്പെട്ട പാനലിനെ നിയമിച്ച ദില്ലി ഹൈക്കോടതി ആദ്ധാത്മിക് വിശ്വ വിദ്യാലയത്തിന്റെ പരിസരം പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു. ബാബാ വീരേന്ദര്‍ ദീക്ഷിതിന്റെ ഉടമസ്ഥതയിലുള്ള ആദ്ധാത്മിക് വിശ്വ വിദ്യാലയത്തില്‍ സ്ത്രീകളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന വിവരം പുറത്തുവന്നതോടെയാണ് ദില്ലി ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. 16000 ഓളം പെണ്‍കുട്ടികളാണ് ബാബയ്ക്ക് ചുറ്റും ഉണ്ടാകുകയെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

 അറസ്റ്റ് വാറണ്ട് ഉടന്‍!!

അറസ്റ്റ് വാറണ്ട് ഉടന്‍!!


ആദ്ധാത്മിക് വിശ്വ വിദ്യാലയ ആശ്രമവുമായി ബന്ധപ്പെട്ട രേഖകള്‍ ​എത്രയും പെട്ടെന്ന് സമര്‍പ്പിച്ചില്ലെങ്കില്‍ ആശ്രമത്തിന്റെ ഉടമ ബാബാ വീരേന്ദര്‍ ദീക്ഷിതിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന സൂചനകള്‍ ദില്ലി ഹൈക്കോടതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ബാബാ വീരേന്ദര്‍ ദീക്ഷിതിന്റെ ഉടമസ്ഥതയിലുള്ള എട്ട് ആശ്രമങ്ങളുടെ വിവരങ്ങള്‍ ഉടനടി കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു കോടതി നല്‍കിയ നിര്‍ദേശം. ആശ്രവാസികളെ ജയിലിന് സമാനമായ സാഹചര്യത്തില്‍ താമസിപ്പിച്ചതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. രേഖകള്‍ സമര്‍പ്പിക്കുന്നതിനായി ആശ്രമത്തിന് ജനുവരി നാല് വരെ സമയവും അനുവദിച്ചിട്ടുണ്ട്.

 ആശ്രമമല്ല തടവറ

ആശ്രമമല്ല തടവറ

ആശ്രമത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന പെണ്‍കുട്ടികളെ രക്ഷിക്കാനെത്തിയ വനിതാ കമ്മീഷന്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരെ ആശ്രമത്തിനുള്ളില്‍ ബന്ദികളാക്കിയെന്നാണ് ദില്ലി വനിതാ കമ്മീഷന്‍റെ തലപ്പത്തുള്ള സ്വാതി മാലിവാല്‍ വ്യക്തമാക്കിയത്. എന്നാല്‍ പോലീസും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും വനിതാ കമ്മീഷന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം 40 പെണ്‍കുട്ടികളെ ആശ്രമത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. ആശ്രമത്തിനുള്ളില്‍ വന്‍തോതില്‍ മരുന്നുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളില്‍ പലരും അവശനിലയിലായിരുന്നുവെന്നും സ്വാതി ചൂണ്ടിക്കാണിക്കുന്നു.

കൗണ്‍സിലിംഗിന് വിധേയമാക്കും

കൗണ്‍സിലിംഗിന് വിധേയമാക്കും


മൂന്ന് ദിവസം നീണ്ടുനിന്ന ശ്രമങ്ങള്‍ക്കിടെ ബാബാ വീരേന്ദര്‍ ദീക്ഷിതിന്റെ ആശ്രമത്തില്‍ നിന്ന് 41 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ ട്വീറ്റ് ചെയ്തിരുന്നു. പോലീസിന്‍റേയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരുടേയും സഹായത്തോടെ രക്ഷപ്പെടുത്തിയ ഈ കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കി വരികയാണെന്നും രക്ഷിതാക്കളുമായി ബന്ധപ്പെട്ട ശേഷം മാത്രമാണ് കുട്ടികളുടെ പ്രായം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുകയുള്ളൂവെന്നും സ്വാതി ട്വീറ്റില്‍ പറയുന്നു. ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകളും ബാബയെ അറസ്റ്റ് ചെയ്യുകയും വേണമെന്നും അവര്‍ ട്വീറ്റില്‍ കുറിയ്ക്കുന്നു.

 ഗുര്‍മീതിന്റെ ആള്‍രൂപം!!

ഗുര്‍മീതിന്റെ ആള്‍രൂപം!!

ഹരിയാണയില്‍ പീഡ‍നക്കേസില്‍ ശിക്ഷ അനുഭഴവിക്കുന്ന ഗുര്‍മീത് സിങിന്റെ ആശ്രമത്തിന് സമാനമായിട്ടാണ് രോഹിണിയിലെ ആശ്രമത്തിലേയും പ്രവര്‍ത്തനമെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് ആശ്രമത്തിൽ മിന്നൽ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.

 ആത്മീയ പഠനമല്ല പീഡനം

ആത്മീയ പഠനമല്ല പീഡനം

അവധിക്കാലങ്ങളില്‍ ആത്മീയ കോഴ്സുകളാണ് ആശ്രമത്തില്‍ നടത്തിവന്നിരുന്നത്. സംഭവം പുറത്തറിയുന്നത് വരെ നിരവധി വിദ്യാര്‍ത്ഥിനികളാണ് ആത്മീയ വിദ്യാഭ്യാസത്തിനായി ആശ്രമത്തില്‍ എത്തിയിരുന്നത്. പഠനത്തിനെത്തിയ പെൺകുട്ടികളെ ആൾദൈവം ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് കോടതി സംഭവത്തില്‍ ഇടപെടുന്നത്. അവധിക്കാലങ്ങളില്‍ ഏഴ് ദിവസത്തെ കോഴ്സ് ആണ് ആശ്രമത്തിൽ നടത്തിയിരുന്നത്.

English summary
40 girls rescued from Delhi Rohini ashram of 'godman' obsessed with having 16,000 women companions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X