കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ നേരിടാന്‍ 40 ഹിന്ദുസംഘടനകള്‍ തയ്യാര്‍, കൂട്ടത്തില്‍ ശ്രീരാമസേനയും!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇസ്ലാമിക ഭീകര സംഘടനയായ ഐസിസിനെ നേരിടാന്‍ ഇന്ത്യയുടെ പുതിയ തന്ത്രം. രാജ്യത്തെ വിവിധ ഹിന്ദു സംഘടനകളാണ് ഐസിസിനെതിരെ പൊരുതാന്‍ യോജിക്കുന്നത്. 40 ഹിന്ദുസംഘടനകള്‍ ഒരു കുടക്കീഴില്‍ വന്ന് ഐസിസിനെതിരെ പോരാടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ചയാണ് ഐസിസിനെതിരെ പോരാടാനായി 40 ഹിന്ദുസംഘടനകള്‍ ഒരു കുടക്കീഴിലെത്തിയത്. ശ്രീരാമസേന, ഹിന്ദു ജനജഗൃതി മുതലായ സംഘടനകള്‍ ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട് എന്നാണ് അറിയുന്നത്. തീവ്രവാദത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കാനാണ് ശ്രമം. എന്തൊക്കെയായിരിക്കും ഇവരുടെ പ്രവൃത്തികള്‍. നോക്കൂ.

മുസ്ലിങ്ങളല്ല ലക്ഷ്യം, തീവ്രവാദമാണ്

മുസ്ലിങ്ങളല്ല ലക്ഷ്യം, തീവ്രവാദമാണ്

തീവ്രവാദത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. മുസ്ലിങ്ങളെയല്ല - കൂട്ടായ്മയില്‍ അംഗമായ ശ്രീരാമസേനയുടെ തലവന്‍ പ്രമോദ് മുത്തലിക് പറഞ്ഞു. സാധാരണ മുസ്ലിങ്ങളോട് തങ്ങള്‍ക്ക് ഒരു എതിര്‍പ്പും ഇല്ല.

എന്തിനാണ് ശ്രീരാമസേന

എന്തിനാണ് ശ്രീരാമസേന

ശ്രീരാമ പോലെയുള്ള വിവാദ സംഘടനകള്‍ എന്തിനാണ് ഈ കൂട്ടായ്മയില്‍ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മുസ്ലിങ്ങള്‍ക്കെതിരെ മുമ്പ് ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട് ശ്രീരാമസേന.

മുസ്ലിങ്ങള്‍ക്കും ചേരാം

മുസ്ലിങ്ങള്‍ക്കും ചേരാം

ഐസിസിനെതിരായ ഈ പോരാട്ടത്തില്‍ മുസ്ലിങ്ങള്‍ക്കും പങ്കുചേരാം എന്നാണ് പ്രമോദ് മുത്തലിക് പറയുന്നത്. ഐസിസ് പ്രവര്‍ത്തിക്കുന്ന ഇടങ്ങള്‍ കണ്ടെത്തി ഇത് തടയാനാകും ഹിന്ദുസംഘടനകളുടെ ശ്രമം

ബ്രെയിന്‍വാഷിനെതിരെ

ബ്രെയിന്‍വാഷിനെതിരെ

ഇന്ത്യയില്‍ ചെറുപ്പക്കാരെ ബ്രെയിന്‍വാഷ് ചെയ്ത് തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ഐസിസ് ശ്രമിക്കുന്നുണ്ട്. ഇതിനെ ചെറുത്തുനില്‍ക്കുക എന്നതും സംഘടനയുടെ ലക്ഷ്യമാണ്

വെബ്‌സൈറ്റുണ്ടാക്കും

വെബ്‌സൈറ്റുണ്ടാക്കും

തങ്ങളുടെ കര്‍മപദ്ധതികള്‍ ഉടന്‍ തുടങ്ങുമെന്ന് പ്രമോദ് മുത്തലിക് വണ്‍ ഇന്ത്യയോട് പറഞ്ഞു. ഇതിന്റെ ഭാഗമായി വെബ്‌സൈറ്റ് രൂപികരിക്കും.

English summary
India against the Islamic State is a new group comprising Hindu groups which has sworn to fight against the ISIS. The 40 different Hindu outfits have come under one umbrella and have sworn to fight the ISIS threat that is present in India. The job of the new group that was formed yesterday will be to fight against terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X