കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ച് അമേരിക്കയില്‍ മരിച്ചത് 17 മലയാളികളടക്കം 40 ഇന്ത്യക്കാര്‍, 1500 പേര്‍ക്ക് പോസിറ്റീവ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ പിടിച്ചുകെട്ടാനാവാതെ പകച്ചുനില്‍ക്കുകയാണ് അമേരിക്ക. രാജ്യത്തെ കഴിഞ്ഞ 24 മണുക്കൂറിനുള്ളില്‍ 2000ല്‍ അധികെം പേരാണ് മരിച്ചുവീണത്. രോഗത്തെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നിലും ഫലം കാണാന്‍ അമേരിക്കയ്ക്ക് സാധിക്കുന്നില്ല.

ഇതുവരെ അഞ്ച് ലക്ഷം പേരാണ് അമേരിക്കയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മരണ സംഖ്യയാവട്ടെ 18000 കടന്നിരിക്കുകയാണ്. വളരെ പെട്ടെന്നാണ് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണവും മരണസഖ്യയും ഉയര്‍ന്നത്. ഇതിനിടെ അമേരിക്കയില്‍ 40ഓളം ഇന്ത്യക്കാരാണ് കൊറോണ ബാധിച്ച് മരിച്ച് വീണതെന്ന് റിപ്പോര്‍ട്ട്. ഏകദേശം 1500ഓളം ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ച ആശുപത്രികളില്‍ കഴിയുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങളിലേക്ക്.

17 മലയാളികള്‍

17 മലയാളികള്‍

കൊറോണ ബാധിച്ച് അമേരിക്കയില്‍ മരിച്ച 40ഓളം വരുന്ന ഇന്ത്യക്കാരില്‍ 17 മലയാളികളാണെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ നിന്ന് പത്ത് പേരും നാല് പേര്‍ പഞ്ചാബില്‍ നിന്നും രണ്ട് പേര്‍ ആന്ധ്രാപ്രദേശില്‍ നിന്നും ഒരാള്‍ ഓറിസയില്‍ നിന്നുമാണ് ഇതുവരെ മരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ 15ഓളം വരുന്ന ഇന്ത്യന്‍ വംശജരും അമേരിക്കയില്‍ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്.

60 വയസിന് മുകളില്‍

60 വയസിന് മുകളില്‍

മരിച്ച ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. മരിച്ചവരില്‍ ഒരാള്‍ മാത്രമാണ് 21 വയസ് മാത്രം പ്രായമുള്ളത്. ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ ബിസ്‌നസ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ് എബ്രഹാമാണ് മരിച്ച 21 കാരനായ മലയാളി. ന്യൂയോര്‍ക്കില്‍ മാത്രം നിരവധി മലയാളികളാണ് മരിച്ചത്.

ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടത് ന്യൂയോര്‍ക്കില്‍ വച്ചാണ്. 12ഓളം പേരാണ് ഇവിടെ നിന്ന് മരണപ്പെട്ടത്. അമേരിക്കയിലെ നിരവധി കമ്മ്യൂണിറ്റി നേതാക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രോഗത്തിന്റെ ഒരു പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ് ന്യൂയോര്‍ക്ക്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലാണ് ന്യൂയോര്‍ക്ക്.

സംസ്‌കാരം അമേരിക്കയില്‍

സംസ്‌കാരം അമേരിക്കയില്‍

കൊറോണ ബാധിച്ച മരിച്ച എല്ലാ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ അമേരിക്കയില്‍ തന്നെയാണ് സംസ്‌കരിച്ചത്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും അടക്കം നിര്‍വഹിക്കുക. ഇതിനിടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ന്യൂയോര്‍ക്കില്‍ കുഴിമാടങ്ങള്‍ ഒരുങ്ങുന്നതായി റോയിറ്റേഴ്്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രിയപ്പെട്ടവരുടെ മുഖമൊന്ന് കാണാന്‍ പോലും ഇവര്‍ക്ക് സാധിക്കില്ല. ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഇത്തരത്തിലൊരു കാഴ്ച്ച നേരത്തെയുണ്ടായിരുന്നു.

ഒരു ദിവസം 2000 മരണം

ഒരു ദിവസം 2000 മരണം

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്ക ഏറ്റവും ഭീകരമായ മണിക്കൂറിലൂടെയാണ് കടന്നുപോയത്. 2018 മരണങ്ങളാണ് രാജ്യത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 18586 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. 496535 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു.

Recommended Video

cmsvideo
ട്രംപിന് പണി,10 മരുന്നുകളെ വെട്ടി ചൈന | Oneindia Malayalam
ആദ്യ രാജ്യം

ആദ്യ രാജ്യം

കഴിഞ്ഞ വര്‍ഷം ഡിസംബറോടെയാണ് ചൈനയിലെ വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ചൈനയിലെ സ്ഥിതി ആദ്യം ഗുരുതരമായി തുടര്‍ന്നെങ്കിലും ഇപ്പോള്‍ ശാന്തമായ അവസ്ഥയിലാണ്. എന്നാല്‍ ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് കൊറോണ ബാധിച്ച് ഒരു ദിവസം രണ്ടായിരം പേര്‍ മരിക്കുന്നത്. ചൈനയില്‍ പോലും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.

English summary
40 Indians Including 17 Malayalees Die In US Due To Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X