വിവരാവകാശം ഉപയോഗിച്ചത് 40 ലക്ഷം പേര്
മുംബൈ: ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിയമ നിര്‍മ്മാണമായിരുന്നു വിവരാവകാശ നിയമത്തിന്റേത്. വിവരാവകാശ നിയമത്തിന് ഇപ്പോള്‍ 8 വയസ്സ് പൂര്‍ത്തിയാകുന്നു. ഇക്കാലയളവില്‍ പല തട്ടിപ്പുകളും വെട്ടിപ്പുകളും വിവരാവകാശ നിയത്തിന്റെ പിന്‍ബലത്തില്‍ പുറം ലോകം അറിഞ്ഞു. സാധാരണക്കാരന് സര്‍ക്കാര്‍ ഓഫീസുകളിലെ കൃത്രിമങ്ങള്‍ ചോദ്യം ചെയ്യാനും അവസരമുണ്ടായി.
2011 മുതല്‍ 2012 വരെ രാജ്യത്തെ 40 ലക്ഷം പേരാണ് വിവരാവകാശ നിയമം ഉപോഗിച്ചത്. 120 കോടി ജനങ്ങളില്‍ 40 ലക്ഷം ഒരു ചെറിയ സംഖ്യയാണ്. എങ്കിലും ഒരു നിയമം ജനങ്ങള്‍ നേരിട്ട് ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ 40 ലക്ഷം എന്ന കണക്ക് അത്ര ചെറുതല്ല.

എല്ലാ സംസഥാനങ്ങളിലേയും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ കണക്ക്. വിവരാവകാശ നിയമത്തിന്റെ അരിക് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനീഷ്യേറ്റീവ് ആണ് ഒരു വര്‍ഷം കൊണ്ട് വിവരാവകാശം ഉപോഗിച്ചവരുടെ കണക്ക് തയ്യാറാക്കിയത്. കേന്ദ്ര വിവരാവകാശ കമ്മീഷന്റേയും 10 സംസ്ഥാനങ്ങളിലേയും വിവരങ്ങളാണ് ഔദ്യോഗികമായി ലഭിച്ചിട്ടുള്ളത്. ഇത് പ്രകാരം 20.39 ലക്ഷം വിവരാവകാശ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ബാക്കി 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്ക് ലഭ്യമായിട്ടില്ല. പക്ഷേ താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ എല്ലാം കൂടി 40 ലക്ഷം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ലഭിച്ച അപേക്ഷകളില്‍ 10 ശതമാനത്തോളം തള്ളിപ്പോയിട്ടുണ്ടെന്നതാണ് വിഷമകരമായ വസ്തുത. ചോദ്യങ്ങളില്‍ വ്യക്തതയില്ലാത്തതായിരുന്നു മിക്കവയുടേയും പ്രശ്നങ്ങള്‍. അതീവ സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്ന അപേക്ഷകളും നിരസിക്കപ്പെടുന്നുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications