കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശം ഉപയോഗിച്ചത് 40 ലക്ഷം പേര്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിയമ നിര്‍മ്മാണമായിരുന്നു വിവരാവകാശ നിയമത്തിന്റേത്. വിവരാവകാശ നിയമത്തിന് ഇപ്പോള്‍ 8 വയസ്സ് പൂര്‍ത്തിയാകുന്നു. ഇക്കാലയളവില്‍ പല തട്ടിപ്പുകളും വെട്ടിപ്പുകളും വിവരാവകാശ നിയത്തിന്റെ പിന്‍ബലത്തില്‍ പുറം ലോകം അറിഞ്ഞു. സാധാരണക്കാരന് സര്‍ക്കാര്‍ ഓഫീസുകളിലെ കൃത്രിമങ്ങള്‍ ചോദ്യം ചെയ്യാനും അവസരമുണ്ടായി.

2011 മുതല്‍ 2012 വരെ രാജ്യത്തെ 40 ലക്ഷം പേരാണ് വിവരാവകാശ നിയമം ഉപോഗിച്ചത്. 120 കോടി ജനങ്ങളില്‍ 40 ലക്ഷം ഒരു ചെറിയ സംഖ്യയാണ്. എങ്കിലും ഒരു നിയമം ജനങ്ങള്‍ നേരിട്ട് ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ 40 ലക്ഷം എന്ന കണക്ക് അത്ര ചെറുതല്ല.

RTI Logo

എല്ലാ സംസഥാനങ്ങളിലേയും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ കണക്ക്. വിവരാവകാശ നിയമത്തിന്റെ അരിക് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് ആണ് ഒരു വര്‍ഷം കൊണ്ട് വിവരാവകാശം ഉപോഗിച്ചവരുടെ കണക്ക് തയ്യാറാക്കിയത്. കേന്ദ്ര വിവരാവകാശ കമ്മീഷന്റേയും 10 സംസ്ഥാനങ്ങളിലേയും വിവരങ്ങളാണ് ഔദ്യോഗികമായി ലഭിച്ചിട്ടുള്ളത്. ഇത് പ്രകാരം 20.39 ലക്ഷം വിവരാവകാശ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ബാക്കി 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്ക് ലഭ്യമായിട്ടില്ല. പക്ഷേ താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ എല്ലാം കൂടി 40 ലക്ഷം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ലഭിച്ച അപേക്ഷകളില്‍ 10 ശതമാനത്തോളം തള്ളിപ്പോയിട്ടുണ്ടെന്നതാണ് വിഷമകരമായ വസ്തുത. ചോദ്യങ്ങളില്‍ വ്യക്തതയില്ലാത്തതായിരുന്നു മിക്കവയുടേയും പ്രശ്‌നങ്ങള്‍. അതീവ സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്ന അപേക്ഷകളും നിരസിക്കപ്പെടുന്നുണ്ട്.

English summary
With an estimated 40 lakh people using the Act during 2011-12, the latest year for which all-India data is available.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X