കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തരീക്ഷ മലിനീകരണം രൂക്ഷം; രാജ്യ തലസ്ഥാനം വിടാൻ താൽപര്യം പ്രകടിപ്പിച്ച് ദില്ലി നിവാസികൾ, സർവേ ഫലം

Google Oneindia Malayalam News

Recommended Video

cmsvideo
ഓക്‌സിജന്‍ കിട്ടാതെ നഗരം വിട്ട് ഡല്‍ഹി ജനങ്ങള്‍

ദില്ലി: അന്തരീക്ഷ മലിനീകരണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ദില്ലി- എൻസിആർ മേഖലയിലെ 40 ശതമാനം ആളുകളും മറ്റ് സിറ്റികളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നതായി സർവേ റിപ്പോർട്ട്. 16 ശതമാനം ആളുകൾ ഇക്കാലയളവിൽ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതായും സർവേയിൽ പറയുന്നു.

ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, സ്കൂളുകൾ അടച്ചുദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, സ്കൂളുകൾ അടച്ചു

ദില്ലി- എൻസിആർ മേഖലയിൽ താമസിക്കുന്ന 17,000 ആളുകളാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 13 ശതമാനം ആളുകളും തങ്ങൾക്ക് മുമ്പിൽ മറ്റ് വഴികളില്ലെന്നും സാഹചര്യമായി പൊരുത്തപ്പെട്ട് വരികയാണെന്നും പ്രതികരിച്ചു. ദില്ലിയിൽ തന്നെ താമസം തുടരുമെന്നും എയർ പ്യൂരിഫയർ , മാസ്കുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് മുന്നോട്ട് പോകുമെന്നാണ് 31 ശതമാനം ആളുകൾ പ്രതികരിച്ചതെന്ന് ലോക്കൽ സർക്കിൾ നടത്തിയ സർവേയിൽ പറയുന്നു.

illi

ദില്ലിയിൽ വർദ്ധിച്ച് വരുന്ന അന്തരീക്ഷം മലിനീകരണം തങ്ങളുടെ ആരോഗ്യത്തെ ബാധിച്ചിട്ടില്ലെന്ന് 14 ശതമാനം ആളുകൾ മാത്രമാണ് പ്രതികരിച്ചത്. ബാക്കിയുള്ളവർ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയോ ഇതിനോടകം തന്നെ ആശുപത്രിയിൽ ചികിത്സ തേടിയവരോ ആണെന്നും സർവേ പറയുന്നു.

ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്, പല മേഖലകളിലും വായു ഗുണനിലവാര സൂചിക 900 കടന്നു. ദില്ലിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ വാഹന നിയന്ത്രണവും ഏർപ്പെടുത്തി. തിങ്കളാഴ്ച മുതൽ ഒറ്റ ഇരട്ട അക്ക നിയന്ത്രണം ഏർപ്പെടുത്തും.

English summary
40 percent of Dilli residents want to move to other cities due to pollution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X