സെക്സ് ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ 40കാരൻ കൊന്ന് പൊട്ടക്കിണറ്റില്‍ എറിഞ്ഞു!
ആഗ്ര: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ 40 കാരന് കൊന്ന് കിണറ്റില്‍ എറിഞ്ഞു. ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഹീരാ ദേവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മെയ് പതിനെട്ടാം തീയതിയാണ് സംഭവം നടന്നത്. ഹീരാ ദേവിയുടെ ഭര്‍ത്താവ് ബിര്‍ജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തത് കൊണ്ടാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഹീരാ ദേവിയെ കാണാനില്ല എന്ന പരാതിയുമായി സഹോദരി പോലീസിനെ സമീപിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഭാര്യയെ കാണാനില്ല എന്ന നിലപാടാണ് ആദ്യമൊക്കെ ബിര്‍ജു സ്വീകരിച്ചത്. എന്നാല്‍ സംശയം തോന്നി പോലീസ് ചോദ്യം ചെയ്തതോടെ ഇയാള്‍ സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു. പരിക്രമ മാര്ഗിന് സമീപത്തുള്ള വെള്ളമില്ലാത്ത ഒരു കിണറ്റിലാണ് ബിര്‍ജു ഹീരാ ദേവിയുടെ മൃതദേഹം ഉപേക്ഷിച്ചത്.

ബിര്‍ജു തന്നെയാണ് മൃതദേഹം പോലീസിന് കാണിച്ചുകൊടുത്തത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്ന മൃതദേഹം പോലീസ് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. രണ്ട് വര്‍ഷം മുമ്പാണ് ബിര്‍ജു ഹീരാ ദേവിയെ വിവാഹം ചെയ്തത്. ആദ്യഭാര്യയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ ബന്ധത്തില്‍ കുട്ടികള്‍ വേണമെന്ന് ബിര്‍ജുവിന് ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും ഹീര ദേവി ബിര്‍ജുവിനെ അനുവദിച്ചിരുന്നില്ലത്രെ. ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആഗ്ര പോലീസ് ബിര്ജുവിനെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനംു ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications