40കാരിയെ പീ‍ഡ‍ിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: പ്രതികള്‍ ആറ് യുവാക്കള്‍!!

  • Written By:
Subscribe to Oneindia Malayalam

ജയ്പൂര്‍: 40 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുു. 40കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ ബരാന്‍ ജില്ലയിലാണ് സംഭവം. ആറ് പേര്‍ ചേര്‍ന്ന് 40 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു.

ഒരു മാസം മുമ്പായിരുന്നു സംഭവം നടന്നതെങ്കിലും അഞ്ച് ദിവസം മുമ്പാണ് സംഭവത്തില്‍ പൊലീസില്‍ പരാതി ലഭിക്കുന്നത്. ബരാന്‍ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടമാനഭംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ആറ് യുവാക്കള്‍ക്കെതിരെ പരാതിയുമായി 40 കാരി പോലീസിനെ സമീപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ാം വകുപ്പ്, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ കേസില്‍ ആരും അറസ്റ്റിലായിട്ടില്ല. കൊട്ടയിലെ ദാബയിലെ തൊഴിലാളിയാണ് അറസ്റ്റിലായിട്ടുള്ളത്.

rape

താന്‍ ബന്ധുവീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി ആരോപിക്കുന്നത്. കുറ്റവാളികളില്‍ ഒരാള്‍ ചേതന്‍ മീന എന്ന 21 കാരനാണെന്നു പരാതിക്കാരി പരാതിയില്‍ ഉന്നയിക്കുന്നു. ബൈക്കിലെത്തിയ യുവാവ് തന്നെ ബന്ധുവീട്ടിലെത്തിക്കാമെന്ന് വാഗ്ധാനം നല്‍കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം മുഴുവന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നുവെന്നും സംഭവം ആരോടെങ്കിലും പറ‌ഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും അവര്‍ പരാതിയില്‍ ഉന്നയിക്കുന്നു.

എന്നാല്‍ ഏത് തരത്തിലുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അപ് ലോഡ് ചെയ്തതെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പരാതിയുമായി ഇവര്‍ പോലീസിനെ സമീപിക്കുന്നത്. ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത വീഡിയോ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പീഡനത്തിനിരയായ 40 കാരിയെ മജിസ്ട്രേട്ടിന് മുമ്പിലെത്തിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In a shocking incident, a 40-year-old woman was gang-raped raped by six men in Rajasthan's Baran district.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്