കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് പണികൊടുക്കാന്‍ ഇന്ത്യ: അതിര്‍ത്തിയില്‍ 400 അധിക ബങ്കറുകള്‍, പൂഞ്ചിലും രജൗരിയും!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അതിര്‍ത്തിയില്‍ 400 അധിക ബങ്കറുകള്‍

ജമ്മു: പാകിസ്താനില്‍ നിന്നുള്ള പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ബങ്കറുകള്‍ സ്ഥാപിക്കുന്നു. ശനിയാഴ്ചയാണ് ജമ്മുകശ്മീര്‍ ഭരണകൂടം 400 വ്യക്തിഗത ബങ്കറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. പൂഞ്ച്, രജൗരി ജില്ലകളിലാണ് ബങ്കറുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസമായി പാക് സൈന്യം പ്രകോപനമില്ലാതെ ഷെല്ലാക്രമണം നടത്തിവരികയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ നീക്കം.

ബങ്കര്‍ നിര്‍മാണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ ഡവലപ്പ്മെന്റ് വകുപ്പ് വഴി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക്പണം ലഭ്യമാക്കിയാണ് നിര്‍മാണം നടത്തുക. കശ്മീര്‍ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ബങ്കര്‍ നിര്‍മാണം ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. അതിര്‍ത്തി കടന്ന് പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തെ പ്രതിരോധിക്കാന്‍ ബങ്കറുകളാണ് മികച്ച മാര്‍ഗ്ഗമെന്നാണ് നിരീക്ഷണം. ഷെല്ലാക്രമണത്തില്‍ നിന്ന് അതിര്‍ത്തി നിവാസികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും ഇത്.

bunker-01-14805

കശ്മീരിലെ ഷെല്ലാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതിനുള്ള പരിഹാരമയി സര്‍ക്കാര്‍ സുരക്ഷിതമായ കോളനി നിര്‍മിച്ച് നല്‍കണമെന്ന് പ്രമുഖ ഗുജ്ജാര്‍ നേതാവ് പറയുന്നു. അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന ഷെല്ലാക്രമണത്തില്‍ അദ്ദേഹം അപലപിച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപത്ത് താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തേണ്ടത്. അതിര്‍ത്തിയ്ക്ക് സമീപത്ത് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും പിന്നാക്കം നില്‍ക്കുന്നവരാണ്. റോഡ്, വൈദ്യുതി, ആരോഗ്യ സംവിധാനങ്ങള്‍, കുടിവെള്ളം എന്നിവ പോലും ലഭിക്കാതെയാണ് ഇവര്‍ ജീവിക്കുന്നത്.

English summary
400 additional bunkers sanctioned for border residents in J&K's poonch and rajouri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X