കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ താഴ്വര 'ജയിലറകളായി'.. അറസ്റ്റില്‍ കഴിയുന്നത് 400 ഓളം പേര്‍!! കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ഷാ

Google Oneindia Malayalam News

ശ്രീനഗര്‍: പാര്‍ലമെന്‍റിലെ ഇരു സഭകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കാശ്മൂരിന്‍റെ പ്രത്യേക പദവി എടുത്ത് കളയാനുള്ള പ്രമേയം പാസായത്. 370 പേരുടെ പിന്തുണയാണ് സര്‍ക്കാരിന് ലഭിച്ചത്. പ്രമേയം പാസാക്കിയെടുത്തതിന്‍റെ ആശ്വാസം സര്‍ക്കാരിന് ഉണ്ടെങ്കിലും ഇനി 'കാശ്മീര്‍' എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ചുള്ള ആശങ്ക ശക്തമാണ്.

<strong>സുഷമ ദീദി, ആ വാക്ക് പാലിക്കാത്തതില്‍ പരിഭവമുണ്ട്; ട്വീറ്റുമായി സ്മൃതി ഇറാനി</strong>സുഷമ ദീദി, ആ വാക്ക് പാലിക്കാത്തതില്‍ പരിഭവമുണ്ട്; ട്വീറ്റുമായി സ്മൃതി ഇറാനി

നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സംസ്ഥാനത്ത് ഒരു പരിധിവരെ കാര്യങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നത്. ഫോണ്‍, ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. എന്നാല്‍ എത്ര ദിവസങ്ങളോളം ഇത് തുടരാനാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ കാശ്മീര്‍ താഴ്വര തടവറയായി മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 400 ഓളം രാഷ്ട്രീയക്കാരേയും മൗലികവാദികളേയും സഹായികളേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

 ജയിലുകളാക്കി മാറ്റി

ജയിലുകളാക്കി മാറ്റി

സംസ്ഥാനത്തെ ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ താല്‍ക്കാലിക ജയിലുകളാക്കി മാറ്റിയിരിക്കുകയാണ്. ഇവിടങ്ങളിലാണ് അറസ്റ്റ് ചെയ്ത നേതാക്കളില്‍ പലരേയും താമസിപ്പിച്ചിരിക്കുന്നത്. ഹോട്ടലുകള്‍, ഹരി നിവാസ്, ഫോറസ്റ്റ് ഗസ്റ്റ് ഹൗസ്, സര്‍ക്കാര്‍ ഓഫീസര്‍മാര്‍ക്കുള്ള പ്രോട്ടോകോള്‍ കെട്ടിടങ്ങള്‍, സ്വകാര്യ കെട്ടിടങ്ങള്‍, ക്വാട്ടേഴ്സുകള്‍, മറ്റ് അതിഥി മന്ദിരങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനുബന്ധ ജയിലുകളാക്കി മാറ്റിയിട്ടുണ്ട്.

 അറസ്റ്റില്‍ തുടരുന്നു

അറസ്റ്റില്‍ തുടരുന്നു

മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ ഹരി നിവാസിലെ വ്യത്യസത കോട്ടേജുകളിലാണ് തടവിലാക്കിയിരിക്കുന്നത്. നേതാക്കളുടെ അറസ്റ്റിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നേതാക്കള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ ഉടന്‍ വിട്ടയക്കാന്‍ തയ്യാറാകണമെന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടിരുന്നു.

 നുണ പറയുന്നു

നുണ പറയുന്നു

എന്നാല്‍ പ്രതിഷേധം കനത്തതോടെ ഫാറൂഖ് അബ്ദുള്ള സ്വതന്ത്രനാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. അദ്ദേഹം സ്വന്തം ഇഷ്ട പ്രകാരം വീട്ടില്‍ ഇരിക്കുകയാണെന്നും ഷാ പ്രതികരിച്ചിരുന്നു. എന്നാല്‍ താന്‍ തടവിലാണെന്നും ഷാ എന്തിനാണ് കളവ് പറയുന്നതെന്നും ഫറൂഖ് അബ്ദുള്ള പിന്നീട് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോദി സര്‍ക്കാരിന്‍റെ നടപടികള്‍ തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും ഫറൂഖ് അബ്ദുള്ള പ്രതികരിച്ചിരുന്നു.

 മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം

മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം

മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായി മെഹ്ബൂബ മുഫിതയും ഒമര്‍ അബ്ദുള്ളയും അറസ്റ്റില്‍ തുടരുകയാണ്. മെഹ്ബൂബയെ കാണാന്‍ മകള്‍ ശ്രമം നടത്തിയെന്നും എന്നാല്‍ അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും മകള്‍ സന മുഫ്തി തുറന്നടിച്ചിരുന്നു. അതേസമയം തന്‍റെ അറസ്റ്റില്‍ വികാരനിര്‍ഭരമായിട്ടാണ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഭരണാധികാരികളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് ജമ്മുകാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പ്രതികരിച്ചു.

 ജനങ്ങളുടെ ക്ഷേമം

ജനങ്ങളുടെ ക്ഷേമം

നേതാകളെ ഉടന്‍ പുറത്തുവിട്ടേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുറത്തിറങ്ങി കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയാല്‍ താഴ്വരയിലെ സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വന്നേക്കുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍. അതിനിടെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചല്ല കാശ്മീര്‍ നടപടിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. താഴ്വരയിലെ ജനങ്ങളുടെ ക്ഷേമമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും ഷാ പ്രതികരിച്ചു.

 ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഷാ

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഷാ

കാശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ അമിത് ഷാ ഈ ആഴ്ച തന്നെ പ്രദേശം സന്ദര്‍ശിക്കും. ഹുറിയത്ത് നേതാക്കളുമയി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് അമിത് ഷാ നിലപാട് അറിയിച്ചിരിക്കുന്നത്. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഷാ വ്യക്തമാക്കിയിട്ടുണ്ട്.

<strong>ഒടുവില്‍ സുഷമയും... ആദ്യം മുണ്ടേ, പിന്നെ പരീക്കര്‍; മോദി ഭരണകാലത്തെ മൂന്ന് മരണങ്ങള്‍</strong>ഒടുവില്‍ സുഷമയും... ആദ്യം മുണ്ടേ, പിന്നെ പരീക്കര്‍; മോദി ഭരണകാലത്തെ മൂന്ന് മരണങ്ങള്‍

<strong>വ്യക്തിപരമായ ഒരിഷ്ടം.. സ്വന്തം അനുയായികൾ അവരെ അധിക്ഷേപങ്ങളാൽ വേട്ടയാടി! എംബി രാജേഷിന്റെ കുറിപ്പ്</strong>വ്യക്തിപരമായ ഒരിഷ്ടം.. സ്വന്തം അനുയായികൾ അവരെ അധിക്ഷേപങ്ങളാൽ വേട്ടയാടി! എംബി രാജേഷിന്റെ കുറിപ്പ്

English summary
400 leaders and separatist put under arrest in JK says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X