കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിരലനക്കി, ത്രിപുരയില്‍ 400 തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കാവി പുതച്ചു!

ത്രിപുരയില്‍ സംസ്ഥാന സമിതിയിലെ 400 തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്.

  • By Akhila
Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയില്‍ സംസ്ഥാന സമിതി അംഗങ്ങളടക്കം 400 തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്. ത്രിപുരയിലെ തൃണമൂലിന്റെ മുന്‍ യൂണിറ്റ് ചെയര്‍മാനായ രതന്‍ചക്രബര്‍ത്തിയുള്‍പ്പടെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

ത്രിപുരയിലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ബിപലാബ് ദേബ് കേന്ദ്ര റെയില്‍വെ മന്ത്രി രാജന്‍ ഗൊഹെയ്‌നും ചേര്‍ന്ന് രതന്‍ചക്രബര്‍ത്തിയ്ക്ക് പതാക കൈമാറി. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലെ വികസനത്തിനായി ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് ബിജെപിയാണെന്നും ചക്രബര്‍ത്തി പറഞ്ഞു.

 എനിക്ക് ഉറപ്പുണ്ട്

എനിക്ക് ഉറപ്പുണ്ട്

എനിക്ക് ഉറപ്പുണ്ട്. 2018ലെ തെരഞ്ഞെടുപ്പോടെ ബിജെപി അധികാരത്തില്‍ വരുമെന്നും അതോടെ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും ചക്രബര്‍ത്തി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ശക്തി തെളിയിക്കും

ശക്തി തെളിയിക്കും

ഇതോടെ തൃണമൂല്‍ വര്‍ക്കേഴ്‌സിന്റെ ശക്തി തെളിയിക്കുമെന്ന് ചക്രബര്‍ത്തി പറഞ്ഞു. 65 പേരുള്ള സംസ്ഥാന ത്രിണമൂല്‍ സമിതിയിലെ 16 പേരാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.

ത്രിപുരയുടെ ഭരണം കാവി തീരുമാനിക്കും

ത്രിപുരയുടെ ഭരണം കാവി തീരുമാനിക്കും

2018ലെ തെരഞ്ഞെടുപ്പാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകെയും സിപിഐഎമ്മിനെ സംസ്ഥാനത്ത് നിന്നും ഇല്ലാതാക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി രാജന്‍ ഗൊഹെയ്ന്‍ പറഞ്ഞു.

ഇടതുപക്ഷം ഭരിക്കുന്നു

ഇടതുപക്ഷം ഭരിക്കുന്നു

20 തദ്ദേശ സ്ഥാപനങ്ങളിലായി 310 സീറ്റുകളിലേക്കാണ് 2015ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 291 സീറ്റുകളും ഇടത്പക്ഷത്തിനായിരുന്നു. ആകെ നാല് സീറ്റുകള്‍ മാത്രമാണ് ബിജെപിയ്ക്ക് ലഭിച്ചത്.

English summary
400 Trinamool Congress members BJP in Tripura.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X