India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4000 കോടിയുടെ സ്വത്ത്, കേന്ദ്ര മന്ത്രി സിന്ധ്യയുടെ കൊട്ടാരത്തിന്റെ മൂല്യമറിഞ്ഞാല്‍ ഞെട്ടും

Google Oneindia Malayalam News

ദില്ലി: ജ്യോതിരാദിത്യ സിന്ധ്യ, ആ പേര് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയ വളരെ പ്രശസ്തമാണ്. രാജ്യത്തെ യുവനേതാക്കളില്‍ പ്രമുഖനാണ് അദ്ദേഹം. പിതാവ് മാധവ റാവു സിന്ധ്യയുടെ പാത പിന്തുടര്‍ന്ന് അദ്ദേഹം രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസിലൂടെയായിരുന്നു വളര്‍ച്ച. യുപിഎ സര്‍ക്കാരില്‍ അദ്ദേഹം കേന്ദ്ര സഹ മന്ത്രിയായി. വളരെ വേഗത്തിലായിരുന്നു വളര്‍ച്ച.

സിനിമാ സെറ്റിലും പ്രശ്‌നം, മോഹിച്ചത് ഷഹനയുടെ പണം, മുഖത്ത് പാടുകളും; വെളിപ്പെടുത്തി സംവിധായകന്‍സിനിമാ സെറ്റിലും പ്രശ്‌നം, മോഹിച്ചത് ഷഹനയുടെ പണം, മുഖത്ത് പാടുകളും; വെളിപ്പെടുത്തി സംവിധായകന്‍

പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ജ്യോതിരാദിത്യ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. പിന്നീട് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉപമുഖ്യമന്ത്രിയായി. പക്ഷേ അതേ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് എംഎല്‍എമാര്‍ക്കൊപ്പം അദ്ദേഹം ബിജെപി പാളയത്തിലെത്തി. ഇപ്പോള്‍ ബിജെപിയുടെ കേന്ദ്ര മന്ത്രിയാണ്. പക്ഷേ എത്ര പേര്‍ക്ക് അറിയാം അദ്ദേഹമൊരു കോടീശ്വരനാണെന്ന്. കോടികള്‍ മതിപ്പുള്ള കൊട്ടാരം തന്നെ അദ്ദേഹത്തിനുണ്ട്.

1

ജ്യോതിരാദിത്യ സിന്ധ്യ പ്രസിദ്ധമായ ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ ഭാഗമാണ്. മാധവറാവു സിന്ധ്യ മാത്രമല്ല നിരവധി പേര്‍ ആ കുടുംബത്തില്‍ നിന്നുള്ളവരുണ്ട്. സിന്ധ്യയുടെ ബന്ധുക്കളായ യശോദര രാജ സിന്ധ്യ, വസുന്ധര രാജ സിന്ധ്യ എന്നിവരും രാഷ്ട്രീയത്തിലുണ്ട്. ഇവരെല്ലാം ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ ഭാഗമാണ്. രാജ്യത്തെ ഏറ്റവും ഗാംഭീര്യമേറിയ ജയ് വിലാസ് മഹല്‍ സിന്ധ്യയുടെ സ്വന്തമാണ്. ഇത് സിന്ധ്യയുടെ കുടുംബത്തിന്റേതാണ്. നിലവില്‍ ഇതിന്റെ കൈവശാവകാശം സിന്ധ്യക്കാണ്. ഇവരാണ് മുമ്പ് ഗ്വാളിയോര്‍ ഭരിച്ചിരുന്നത്. മധ്യപ്രദേശിലെ ഏറ്റവും ബഹുമാനം അര്‍ഹിക്കുന്ന രാജ കുടുംബമാണ് ഇപ്പോഴും സിന്ധ്യയുടേത്.

2

ജയ് വിലാസ് മഹലിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഈ കൊട്ടാര പണിത്തത് മഹാരാജ ശ്രീമന്ത മാധവറാവു സിന്ധ്യയാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് മഹാരാജാധിരാജ് ശ്രീമന്ത് ജയാജിറാവു സിന്ധ്യ അലിജാ ബഹാദൂര്‍ എന്നാണ്. 1874ലാണ് ഈ കൊട്ടാരത്തിന്റെ പണി കഴിപ്പിക്കുന്നത്. ഇതിന്റെ ഇന്നത്തെ വില കേട്ടാല്‍ ആരുടെയും കണ്ണ് തള്ളും. 4000 കോടി രൂപയിലേറെയാണ് ഈ കൊട്ടാരത്തിന്റെ ഇന്നത്തെ മൂല്യം. 1874ല്‍ ഒരു കോടി രൂപയ്ക്കാണ് ഈ കൊട്ടാരം പണി കഴിപ്പിച്ചത്. അത്രയ്ക്കും മനോഹരമായിരുന്നു ഇതിന്റെ പണികള്‍. വലിയ കോര്‍ട്ട് ഹാള്‍ തന്നെ ഈ കൊട്ടാരത്തിനുണ്ട്. അത്രയും വിശാലമേറിയതാണ് ഇതിന്റെ അകത്തളവും മുന്‍വശവുമെല്ലാം.

3

അയ്യായിരം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ഇത്രയും മനോഹരമായ കൊട്ടാരം ആരാണ് രൂപകല്‍പ്പന ചെയ്തതെന്ന് ചോദ്യം സ്വാഭാവികമായും ഉയരും. പ്രമുഖ ആര്‍ക്കിടെക്ടായ മൈക്കില്‍ ഫിലോസെയാണ് കൊട്ടാരം രൂപകല്‍പ്പന ചെയ്തത്. ഇറ്റാലിയന്‍, ടസ്‌കന്‍, കൊറിന്ത്യന്‍ സ്റ്റൈല്‍ ആര്‍ക്കിടെക്ച്ചറുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇതാണ് കൊട്ടാരത്തെ ഏറ്റവും മനോഹരമാക്കിയത്. ഈ കൊട്ടാരത്തില്‍ നാനൂറില്‍ അധികം മുറികളാണ് ഉള്ളത്. ഇതിലൊരു ഭാഗം മ്യൂസിയമാണ്. അത് ചരിത്രത്തെ സംരക്ഷിക്കുന്നതിനായിട്ടാണ് ഒരുക്കിയിട്ടുള്ളത്. 1,240771 സ്‌ക്വയര്‍ ഫീറ്റിലാണ് പരന്ന് കിടക്കുന്നതാണ് ഈ കൊട്ടാരം.

4

കൊട്ടാരത്തിന്റെ വലിയൊരു ഭാഗം നിര്‍മിച്ച പോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. 3500 കിലോ ഭാരമുള്ള ബഹുശാഖ ദീപമാണ് ഈ കൊട്ടാരത്തിന്റെ പ്രധാന പ്രത്യേകത. മുകള്‍ ഭാഗം സ്വര്‍ണത്താല്‍ നിര്‍മിച്ചതാണ്. മുകള്‍ ഭാഗത്തിന്റെ ഭാരം താങ്ങാനും, ബഹുശാഖാ ദീപത്തെ താങ്ങി നിര്‍ത്താനും ശേഷിയുള്ളവയാണ്. കൊട്ടാരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവും അത് ഒരുക്കിയിരിക്കുന്ന വിധമാണ്. വെയ്ല്‍സ് രാജകുമാരനെ വരവേല്‍ക്കാനായി പണി കഴിപ്പിച്ചതാണ് ഈ മാസ്മരിക കൊട്ടാരം. സിന്ധ്യ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഇത്. തലമുറകളാല്‍ കൈമാറപ്പെട്ട സ്വത്താണിത്.

5

1964ലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. നിലവില്‍ കേന്ദ്ര മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയാണ് ഈ അത്യാഢംബര കൊട്ടാരത്തിന്റെ നിയമപ്രകാരമുള്ള ഉടമ. രണ്ട ബില്യണ്‍ യുഎസ് ഡോളര്‍ ഈ കൊട്ടാരത്തിന് ഇപ്പോള്‍ വില വരും. അതേസമയം നാലായിരം കോടിയോളം വില വരുന്ന കൊട്ടാരം ഒരു കേന്ദ്ര മന്ത്രിയുടെ കൈവശമുണ്ടെന്ന് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. സിന്ധ്യയുടെ കാര്യത്തില്‍ പക്ഷേ അത് സത്യമാണ്. കൊട്ടാരം മാത്രമല്ല ഒരുപാട് സ്വത്തുക്കള്‍ ഗ്വാളിയോര്‍ കുടുംബത്തിന് പരമ്പരാഗതമായി ലഭിച്ചിട്ടുണ്ട്. ഇതില്‍ പലതും സിന്ധ്യ കുടുംബം സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ആയിരം കോടിയില്‍ അധികം രൂപയുടെ സ്വത്തുക്കളാണ് ഗ്വാളിയോര്‍ രാജകുടുംബം രാജ്യത്തിന് കൈമാറിയത്.

ഷാബാ ഷരീഫ് വധം: ഷൈബിന്‍ ചില്ലറക്കാരനല്ല, പങ്കാളിയുടെ ഭാര്യയുമായി രഹസ്യബന്ധം, 40 ലക്ഷം ക്വട്ടേഷന്‍ഷാബാ ഷരീഫ് വധം: ഷൈബിന്‍ ചില്ലറക്കാരനല്ല, പങ്കാളിയുടെ ഭാര്യയുമായി രഹസ്യബന്ധം, 40 ലക്ഷം ക്വട്ടേഷന്‍

English summary
4000 cr palace jyotiraditya scindia not only a union minister but alos a billionaire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X