ലഡാക്ക് മേഖലയില്‍ വാക്സിനേഷന് വേഗത്തില്‍ ; ഇന്ന് വാക്സിന് സ്വീകരിക്കുക 4000 സൈനികര്‍
ന്യൂഡല്‍ഹി; ലഡാക്ക് മേഖലയില്‍ ജോലി ചെയ്യുന്ന ഏകദേശം 4000 സൈനികര്‍ക്ക് രാജ്യത്ത് കൊവിഡ് വാക്സിനേഷന് ആരംഭിക്കുന്ന ഇന്ന് തന്നെ കൊവിഡ് വാക്സിനേഷന് നല്‍കും. ചൈന അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികകര്‍ക്ക് എത്രയും വേഗം വാക്സിനേഷന് പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം.
ലഡാക്ക് മേഖലയിലെ സൈനികര്‍ക്കാകും ആദ്യം കൊവിഡ് വാക്സിന് ലഭ്യമാക്കുകയെന്ന പ്രതിരോധവിഭാഗം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വാക്സിന് ആദ്യം എത്തിച്ചത് ലഡാക്കിന്റെ് തലസ്ഥാനമായ ലേയില്‍ ആണ്.

ലേ മേഖലയില്‍ ജോലി ചെയ്യുന്ന 4000 സൈനികര്‍ക്ക് വാക്സിന് കുത്തിവെപ്പ് നടത്തിയാകും സൈനിക മേഖലയില്‍ കൊവിഡ് വാക്സനേഷന് ആരംഭിക്കുകയെന്നാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സൈനിക മേഖലയിലെ ആരോഗ്യ വിഭാഗങ്ങള്‍ക്കു തന്നെയാകും ആദ്യഘട്ട കൊവിഡ് വാക്സിനേഷനിന്‍ പ്രഥമ പരിഗണന നല്‍കുക. അതേ സമയം ലഡാക്കില്‍ പ്രധാന കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ വാകിസിന് സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങളില്‍ നിന്ന് എത്തില്ലെന്നും. അവര്‍ക്ക് കൊറോണ വലിയ പ്രശ്നമല്ലെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ലഡാക്ക് മേഖലയില്‍ ജോലി ചെയ്യുന്ന സൈനികരുടെ എണ്ണം അനുസരിച്ച് 4000 സൈനികര്‍ എന്നത് വളരെ ചെറിയ എണ്ണമാണെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യത്തെ സംബന്ധിച്ച് കൊവിഡ് 19 വലിയ ആശങ്കകള്‍ നല്‍കുന്നതാണ്. പ്രത്യേകിച്ച് ലഡാക്ക് മേഖലയില്‍ ചൈനയുമായുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ കരുതലാണ ലഡാക്ക്് അതിര്‍ത്തിയില്‍ സൈന്യം നടത്തുന്നത്. എന്നാല്‍ ലഡാക്ക് മേഖലയില്‍ വലിയ രീതിയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18ന് ലേ മേഖലയില്‍ ജോലിചെയ്ന്ന 34കാരന് സൈനികനാണ് ആദ്യമായി കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications