കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്ക്‌ മേഖലയില്‍ വാക്‌സിനേഷന്‍ വേഗത്തില്‍ ; ഇന്ന്‌ വാക്‌സിന്‍ സ്വീകരിക്കുക 4000 സൈനികര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി; ലഡാക്ക്‌ മേഖലയില്‍ ജോലി ചെയ്യുന്ന ഏകദേശം 4000 സൈനികര്‍ക്ക്‌ രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിനേഷന്‍ ആരംഭിക്കുന്ന ഇന്ന്‌ തന്നെ കൊവിഡ്‌ വാക്‌സിനേഷന്‍ നല്‍കും. ചൈന അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികകര്‍ക്ക്‌ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ്‌ ലക്ഷ്യം.

ലഡാക്ക്‌ മേഖലയിലെ സൈനികര്‍ക്കാകും ആദ്യം കൊവിഡ്‌ വാക്‌സിന്‍ ലഭ്യമാക്കുകയെന്ന പ്രതിരോധവിഭാഗം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌. വാക്‌സിന്‍ ആദ്യം എത്തിച്ചത്‌ ലഡാക്കിന്റെ്‌ തലസ്ഥാനമായ ലേയില്‍ ആണ്‌.

vaacine

ലേ മേഖലയില്‍ ജോലി ചെയ്യുന്ന 4000 സൈനികര്‍ക്ക്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ നടത്തിയാകും സൈനിക മേഖലയില്‍ കൊവിഡ്‌ വാക്‌സനേഷന്‍ ആരംഭിക്കുകയെന്നാണ്‌ ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌. സൈനിക മേഖലയിലെ ആരോഗ്യ വിഭാഗങ്ങള്‍ക്കു തന്നെയാകും ആദ്യഘട്ട കൊവിഡ്‌ വാക്‌സിനേഷനിന്‍ പ്രഥമ പരിഗണന നല്‍കുക. അതേ സമയം ലഡാക്കില്‍ പ്രധാന കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ വാകിസിന്‍ സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങളില്‍ നിന്ന്‌ എത്തില്ലെന്നും. അവര്‍ക്ക്‌ കൊറോണ വലിയ പ്രശ്‌നമല്ലെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ലഡാക്ക്‌ മേഖലയില്‍ ജോലി ചെയ്യുന്ന സൈനികരുടെ എണ്ണം അനുസരിച്ച്‌ 4000 സൈനികര്‍ എന്നത്‌ വളരെ ചെറിയ എണ്ണമാണെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യത്തെ സംബന്ധിച്ച്‌ കൊവിഡ്‌ 19 വലിയ ആശങ്കകള്‍ നല്‍കുന്നതാണ്‌. പ്രത്യേകിച്ച്‌ ലഡാക്ക്‌ മേഖലയില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ കരുതലാണ ലഡാക്ക്‌്‌ അതിര്‍ത്തിയില്‍ സൈന്യം നടത്തുന്നത്‌. എന്നാല്‍ ലഡാക്ക്‌ മേഖലയില്‍ വലിയ രീതിയില്‍ കൊറോണ വൈറസ്‌ പടര്‍ന്ന്‌ പിടിച്ച സാഹചര്യം ഉണ്ടായിട്ടില്ലെന്ന്‌ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 18ന്‌ ലേ മേഖലയില്‍ ജോലിചെയ്‌ന്ന 34കാരന്‍ സൈനികനാണ്‌ ആദ്യമായി കൊവിഡ്‌ വൈറസ്‌ സ്ഥിരീകരിച്ചത്‌.

Recommended Video

cmsvideo
കോവിഡ് വാക്സിൻ 18 വയസ്സ് തികഞ്ഞവർക്ക് മാത്രം | Oneindia Malayalam

English summary
4000 soldiers posted in leh get covid vaccination today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X