കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത വർഷത്തോടെ ഐടി കമ്പനികളിലെ 40,000 വരെ മധ്യനിര ജീവനക്കാർക്ക് ജോലി നഷ്ടമായേക്കാം

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയിലെ ഐടി കമ്പനികൾ അടുത്ത വർഷത്തോടെ 40,000 വരെ മധ്യനിര ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. വളർച്ച മന്ദഗതിയിലായതിനാൽ ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് നടപടി. 10 മുതൽ 12 വർഷം വരെ പ്രവർത്തി പരിചയമുള്ള മധ്യനിര ജീവനക്കാർ ഐടി കമ്പനികളിലെ ആകെ ജീവനക്കാരുടെ അഞ്ചിലൊന്ന് വരും. ഏകദേശം 7 ശതമാനം മധ്യനിര ജീവനക്കാർക്ക് അടുത്ത ഒരുവർഷത്തിനുളളിൽ ജോലി നഷ്ടമായേക്കുമെന്നാണ് സൂചന.

ഫാത്തിമയുടെ മരണം, ഐഐടി വിദ്യാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു, ചർച്ചയാകാമെന്ന് അധികൃതർഫാത്തിമയുടെ മരണം, ഐഐടി വിദ്യാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു, ചർച്ചയാകാമെന്ന് അധികൃതർ

ഒരു പിരമിഡിന്റെ രൂപത്തിലാണ് ഇന്ത്യയിലെ ഐടി കമ്പനികളുടെ ജീവനക്കാരുടെ ഘടന. വിശാലമായ താഴെത്തട്ടിലാകും ഏറ്റവും അധികം ജീവനക്കാർ ജോലി ചെയ്യുന്നത്. എന്നാൽ അവരുടെ വേതനം താരതമ്യേന കുറവായിരിക്കും. മധ്യനിരയിൽ പരിചയ സമ്പന്നരായ പ്രൊഫണലുകളാണുള്ളത്. വളർച്ച മന്ദഗതിയിലാകുന്നതോടെ ഉയർന്ന് വേതനം വാങ്ങുന്ന മധ്യനിരയിലെ ജീവനക്കാരുടെ എണ്ണം കമ്പനികൾ കുറയ്ക്കുകയാണ് ചെയ്യുന്നത്. ‌

it

ഐടി സ്ഥാപനങ്ങളിലെ വളർച്ച കുറയുന്നതാണ് തൊഴിൽ നഷ്ടപ്പെടാൻ കാരണമെന്നും അഞ്ച് വർഷത്തിലൊരിക്കൽ ഇങ്ങനെ തൊഴിൽ നഷ്ടം ഉണ്ടാകുന്നത് സാധാരണ പ്രതിഭാസമാണെന്നും ഇന്‌‍ഫോസിസ് മുന് ഡയറക്ടർ മോഹൻദാസ് പൈ വ്യക്തമാക്കി.ഐടി മേഖലയിൽ തൊഴിൽ നഷ്ടമാകുന്ന 80 ശതമാനം പേർക്കും മറ്റ് മേഖലകളിൽ തൊഴിൽ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
40,000 middle level employees in TI firms may lost job by next year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X