കപില്‍ സിബല്‍, ചിദംബരം, ജയന്ത്, രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് 41 പേര്
ദില്ലി: രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് 41 പ്രമുഖര്‍. പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നായിട്ടാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നു. സമയം കഴിഞ്ഞതോടെ ഈ 41 പേരും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി ചിദംബരം, മുന്‍ നേതാവ് കപില്‍ സിബല്‍, ജയന്ത് ചൗധരി എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ വിജയിച്ചു. ജൂണ്‍ പത്തിനാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 57 സീറ്റുകളിലാണ് ഒഴിവ് വന്നത്. 15 സംസ്ഥാനങ്ങളിലായിട്ടാണ് ഈ സീറ്റുകള്‍ ഉള്ളത്.

ജൂണ്‍ പത്തിന് മഹാരാഷ്ട്രയിലെ ആറ് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാന്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് സീറ്റുകളാണ് ഒഴിവ് വരുന്നത്. ഹരിയാനയില്‍ രണ്ട് സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കും. അതേസമയം തിരഞ്ഞെടുപ്പ് ഫലം അതേ ദിവസം തന്നെ പുറത്തുവരും. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 41 സ്ഥാനാര്‍ത്ഥികളില്‍ പതിനൊന്ന് പേര് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ആറ് പേര് തമിഴ്നാട്ടില്‍ നിന്നും അഞ്ച് പേര് ബീഹാറില്‍ നിന്നുമാണ്. ആന്ധ്രപ്രദേശില്‍ നിന്ന് നാലും മധ്യപ്രദേശില്‍ നിന്നും ഒഡിഷയില്‍ നിന്ന് മൂന്നും, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഉത്തരാഖണ്ഡില്‍ നിന്ന് ഒരാളും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യുപിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരില്‍ എട്ട് പേര് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ലക്ഷ്മികാന്ത് ബാജ്പേയ്, ഡോ രാധാ മോഹന്‍ ദാസ് അഗര്‍വാള്‍, സുരേന്ദ്ര നാഗര്‍, ഡോ കെ ലക്ഷ്മണ്, മിഥിലേഷ് കുമാര്‍, ബാബുറാം നിഷാദ്, സംഗീത യാദവ്, ദര്‍ശന സിംഗ് എന്നിവരാണ് ബിജെപിയുടെ പുതിയ രാജ്യസഭാ എംപിമാര്‍. മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയും രാജ്യസഭയിലെത്തി. ഇരുവര്‍ക്കും സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയുണ്ടായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതേസമയം ജാവേദ് അലിയും എസ്പി പിന്തുണയില്‍ തിരഞ്ഞെടുക്കപ്പെട്ടു. ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മീസാ ഭാരതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ജെഡി ടിക്കറ്റില്‍ ഫയാസ് അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഖിരു മഹതോയെ ജെഡിയുവും, സതീഷ് ചന്ദ്ര ദുബെയെയും, ശംഭു ശരണിനെയും ബിജെപിയും എതിരില്ലാതെ വിജയിപ്പിച്ചു.
ജാര്‍ഖണ്ഡില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ആദിത്യ സാഹു വിജയിച്ചു. ജെഎംഎമ്മിന്റെ മഹുവ മജിയും തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ചിദംബരം തമിഴ്നാട്ടില്‍ നിന്നാണ് വിജയിച്ചത്. രാജ്യസഭിയിലേക്ക് ഡിഎംകെ മൂന്ന് പേരെ കൂടി വിജയിപ്പിച്ചു. കക്ഷി നില പത്ത് പേരുമായി മാറ്റമില്ലാതെ തുടരുകയാണ്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications