ഇന്ത്യ 19 വയസ്സില്‍ പെണ്ണ് കെട്ടിക്കുന്ന രാജ്യമോ?
ദില്ലി: ഇന്ത്യയെ പറ്റി ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. പാമ്പാട്ടികളുടേയും അപരിഷ്കൃതരായ ഗ്രാമീണരുടേയും നാടെന്നാണ് പലരും ഇന്ത്യയെ പറ്റി ധരിച്ച് വച്ചിരിയ്ക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നും അല്ലെന്ന് നമുക്കറിയാം.
പക്ഷേ ലോകത്തിന് മുന്നില്‍ ചീത്തപ്പേരുണ്ടാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്. വിവാഹമാണ് നമ്മുടെ രാജ്യത്തെ വിദേശികള്‍ പരിഹസിയ്ക്കുന്ന വേറൊരു കാര്യം.

ഏറ്റവും ഒടുവിലത്തെ സെന്‍സസ് വിവരങ്ങള്‍ അല്പം ഞെട്ടിയ്ക്കുന്നതാണ്. രാജ്യത്തെ 19 വയസ്സുള്ള പെണ്‍കുട്ടികളില്‍ 41 ശതമാനവും വിവാഹിതരാണ് എന്നതാണത്. 19 വയസ്സില്‍ വിവാഹിതയാവുക എന്ന് വച്ചാല്‍ അവരുടെ വിദ്യാഭ്യാസം അവിടെ അവസാനിച്ചു എന്ന് തന്നെയാണ് അര്‍ത്ഥം.
കേരളത്തിന്റെ കാര്യം ഇത്തിരി വ്യത്യസ്തമായിരിയ്ക്കും. കാരണം വിവാഹ ശേഷവും പഠിയ്ക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെയുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല.
19 വയസ്സ് പ്രായമുള്ള ഒരു കോടി പെണ്‍കുട്ടികളില്‍ 41 ലക്ഷം പേരും വിവാഹിതരോ, വിവാഹ മോചനം നേടിയവരോ, വിധവകളോ ആണെന്നാണ് 2011 ലെ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അല്പം ആശ്വസിയ്ക്കാനുള്ള വകയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളുടെ വിവാഹ പ്രായം അല്പം കൂടിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ 19 വയസ്സില്‍ വിവാഹതിരകാുന്നത് ബിഹാറിലാണ്. തൊട്ടുതാഴെ പശ്ചിമ ബംഗാളും രാജസ്ഥാനും. ആദ്യം അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ സിപിഎം ഭരിയ്ക്കുന്ന ത്രിപുരയും ഉണ്ട്. ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ഏറ്റവും കുറവ് നടക്കുന്നത് നാഗലാന്റില്‍ ആണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications