കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ 19 വയസ്സില്‍ പെണ്ണ് കെട്ടിക്കുന്ന രാജ്യമോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ പറ്റി ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. പാമ്പാട്ടികളുടേയും അപരിഷ്‌കൃതരായ ഗ്രാമീണരുടേയും നാടെന്നാണ് പലരും ഇന്ത്യയെ പറ്റി ധരിച്ച് വച്ചിരിയ്ക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നും അല്ലെന്ന് നമുക്കറിയാം.

പക്ഷേ ലോകത്തിന് മുന്നില്‍ ചീത്തപ്പേരുണ്ടാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്. വിവാഹമാണ് നമ്മുടെ രാജ്യത്തെ വിദേശികള്‍ പരിഹസിയ്ക്കുന്ന വേറൊരു കാര്യം.

Marriage

ഏറ്റവും ഒടുവിലത്തെ സെന്‍സസ് വിവരങ്ങള്‍ അല്‍പം ഞെട്ടിയ്ക്കുന്നതാണ്. രാജ്യത്തെ 19 വയസ്സുള്ള പെണ്‍കുട്ടികളില്‍ 41 ശതമാനവും വിവാഹിതരാണ് എന്നതാണത്. 19 വയസ്സില്‍ വിവാഹിതയാവുക എന്ന് വച്ചാല്‍ അവരുടെ വിദ്യാഭ്യാസം അവിടെ അവസാനിച്ചു എന്ന് തന്നെയാണ് അര്‍ത്ഥം.

കേരളത്തിന്റെ കാര്യം ഇത്തിരി വ്യത്യസ്തമായിരിയ്ക്കും. കാരണം വിവാഹ ശേഷവും പഠിയ്ക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെയുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല.

19 വയസ്സ് പ്രായമുള്ള ഒരു കോടി പെണ്‍കുട്ടികളില്‍ 41 ലക്ഷം പേരും വിവാഹിതരോ, വിവാഹ മോചനം നേടിയവരോ, വിധവകളോ ആണെന്നാണ് 2011 ലെ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അല്‍പം ആശ്വസിയ്ക്കാനുള്ള വകയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളുടെ വിവാഹ പ്രായം അല്‍പം കൂടിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ 19 വയസ്സില്‍ വിവാഹതിരകാുന്നത് ബിഹാറിലാണ്. തൊട്ടുതാഴെ പശ്ചിമ ബംഗാളും രാജസ്ഥാനും. ആദ്യം അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ സിപിഎം ഭരിയ്ക്കുന്ന ത്രിപുരയും ഉണ്ട്. ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ഏറ്റവും കുറവ് നടക്കുന്നത് നാഗലാന്റില്‍ ആണ്.

English summary
With 41.3% of all girls aged 19 in India having married, according to just-released data from the 2011 census.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X