രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് 41 പേർ: മത്സരം 15 സീറ്റില്‍, വിജയ സാധ്യത ആർക്കൊക്കെ
രാജ്യസഭയില്‍ ആകെയുള്ള 56 സീറ്റുകളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് 41 നേതാക്കള്‍. മറ്റ് സ്ഥാനാർത്ഥികള്‍ മത്സരത്തിന് രംഗത്ത് വരാതായതോടെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയിൽ ഈ 41 നേതാക്കളെ വിജയികളായി റിട്ടേണിംഗ് ഓഫീസർമാർ പ്രഖ്യാപിക്കുകയായിരുന്നു.
ഈ 41 നേതാക്കളിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബി ജെ പി നേതാവ് ജെപി നദ്ദ, അശോക് ചവാൻ, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ മുരുകൻ എന്നിവരും ഉൾപ്പെടുന്നു. വാർത്താ ഏജൻസിയായ പിടിഐയുടെ കണക്കനുസരിച്ച് 20 സീറ്റുകൾ നേടി ബി ജെ പിയാണ് ഏറ്റവും കൂടുതല്‍ സീറ്റിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തൊട്ടുപിന്നാലെ കോൺഗ്രസ് (6), തൃണമൂൽ കോൺഗ്രസ് (4), വൈ എസ് ആർ കോൺഗ്രസ് (3), ആർ ജെ ഡി (2), ബി ജെ ഡി (2), എൻ സി പി, ശിവസേന ബി ആർ എസ്, ജെ ഡി യു എൻ എന്നിവർ ഒരു സീറ്റുമായി പട്ടികയിലുണ്ട്.

ബാക്കിയുള്ള 15 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന് നടക്കും. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായിയിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളുള്ളത്.
ഉത്തർപ്രദേശ്
ഉത്തർപ്രദേശിൽ 10 സീറ്റുകളിലേക്ക് 11 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ജയാ ബച്ചൻ, മുൻ എംപി രാംജിലാൽ സുമൻ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ എന്നിവരെ സമാജ്‌വാദി പാർട്ടി (എസ്പി) വീണ്ടും രംഗത്ത് ഇറക്കുകയായിരുന്നു. ഏഴ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിച്ച ബി ജെ പി എട്ടാമതൊരു സ്ഥാനാർത്ഥിയെ കൂടി നിർത്തുകയായിരുന്നു. ബി.ജെ.പി എട്ടാമത്തെ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്തില്ലായിരുന്നുവെങ്കിൽ ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും എതിരില്ലാതെ നടക്കുമായിരുന്നു.
ബിജെപി സ്ഥാനാർത്ഥികളിൽ മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിംഗ്, മുൻ എംപി ചൗധരി തേജ്വീർ സിംഗ്, സംസ്ഥാന പാർട്ടി ജനറൽ സെക്രട്ടറി അമർപാൽ മൗര്യ, മുൻ സംസ്ഥാന മന്ത്രി സംഗീത ബൽവന്ത്, പാർട്ടി വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിംഗ്, മുൻ ആഗ്ര മേയർ നവീൻ ജെയിൻ, പ്രാദേശിക വ്യവസായിയും മുൻ എസ് പി നേതാവുമായ സഞ്ജയ് സേത്ത് എന്നിവരാണുള്ളത്.
ഉത്തർപ്രദേശിൽ 403 അസംബ്ലി സീറ്റുകളുണ്ടെങ്കിലും നിയമസഭയുടെ നിലവിലെ അംഗബലം 399 ആണ്. ഒരു രാജ്യസഭാ സീറ്റ് വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് യുപിയിൽ 37 ഒന്നാം മുൻഗണന വോട്ടുകൾ ആവശ്യമാണ്.
ഉത്തർപ്രദേശിൽ ബിജെപിക്ക് 252 എംഎൽഎമാരും എൻഡിഎയ്ക്ക് 277 ആകെ എംഎൽഎമാരുമാണുള്ളത്.
സമാജ്‌വാദി പാർട്ടിക്ക് (എസ്‌പി) നിയമസഭയിൽ 108 എംഎൽഎമാരുണ്ട്. ഇന്ത്യ ബ്ലോക്കിൻ്റെ പിന്തുണയോടെ അവർക്ക് 110 പേരുടെ വോട്ട് ലഭിച്ചേക്കും.
ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിലെ ഒറ്റ സീറ്റില്‍ കോൺഗ്രസിൻ്റെ അഭിഷേക് മനു സിങ്‌വിയ്‌ക്കെതിരെ വിജയിക്കാൻ മതിയായ എംഎൽഎമാരില്ലെങ്കിലും ഹർഷ് മഹാജനെ ബി ജെ പി രംഗത്ത് ഇറക്കുകയായിരുന്നു. ഹിമാചൽ പ്രദേശ് നിയമസഭയിൽ 68 അംഗങ്ങളാണുള്ളത്. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 35 ഒന്നാം മുൻഗണന വോട്ടുകൾ ആവശ്യമാണ്. 40 എം എല്‍ എ മാരുള്ള കോണ്‍ഗ്രസിന് എളുപ്പത്തില്‍ വിജയിക്കാം.
കർണാടക
കർണാടകയിൽ നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. കോൺഗ്രസ് അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജിസി ചന്ദ്രശേഖർ എന്നിവരെയും ബിജെപി സ്ഥാനാർത്ഥിയായി നാരായൺസ ബാൻഡേജും മത്സരിച്ചു. ജെഡിഎസ് നേതാവും മുൻ രാജ്യസഭാംഗവുമായ ഡി കുപേന്ദ്ര റെഡ്ഡിയും മത്സരരംഗത്തുണ്ട്.
കർണാടക നിയമസഭയിൽ ആകെ 224 അംഗങ്ങളാണുള്ളത്. അഞ്ച് സ്ഥാനാർത്ഥികൾക്ക് വിജയിക്കാൻ 45 ഒന്നാം മുൻഗണന വോട്ടുകൾ വേണം. 66 അംഗങ്ങളുള്ളെ ബി ജെ പിക്ക് ഒരു സീറ്റിലും കോണ്‍ഗ്രസിന് രണ്ട് സീറ്റിലും വിജയം ഉറപ്പാണ്. എച്ച്‌ഡി കുമാരസ്വാമിയുടെ പാർട്ടിക്ക് നിയമസഭയിൽ 19 എംഎൽഎമാരുണ്ട്. ബിജെപി എംഎൽഎമാരുടെ പിന്തുണയോടെ എന്‍ ഡി എയുടെ എ












Click it and Unblock the Notifications