ഉത്തരാഖണ്ഡില്‍ മഞ്ഞിടിഞ്ഞ് വന്‍ അപകടം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ വന്‍ ഹിമപാതത്തില്‍ 41 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഉത്തരാഖണ്ഡില്‍ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലാണ് വന്‍ അപകടമുണ്ടായത്. ചമോലി ജില്ലയിലെ മനായില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ക്യാമ്പിന് സമീപമാണ് അപകടം. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. അപകടത്തില്‍പെട്ട 16 പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. റോഡ് നിര്‍മാണ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.
ബദ്രിനാഥ് ധാമിനു മൂന്ന്് കിലോമീറ്റര്‍ അകലെയായാണു ഹിമപാതം ഉണ്ടായത്. റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 57 തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഇതില്‍ 16 പേരെ രക്ഷപ്പെടുത്തി. ബിആര്‍ഒ ഉദ്യോഗസ്ഥര്‍ക്ക് പുറമെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍ഫ്, ജില്ലാ ഭരണകൂടം, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രദേശത്ത് കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലുള്‍പ്പെടെ അതിശക്തമായ മഴ മുന്നറിയിപ്പും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. പ്രതികൂല കാലവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്.












Click it and Unblock the Notifications