ഗേള്‍ഫ്രണ്ടിനൊപ്പം മദ്യപാനം; പിന്നാലെ രണ്ട് വയാഗ്ര ഗുളികകളും അകത്താക്കി, യുവാവിന് സംഭവിച്ചത്

മുംബൈ: ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിക്കുമ്പോല്‍ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. കൃത്യമായ അളവിലും സാഹചര്യത്തിലും കഴിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. എന്നാല്‍ ഇപ്പോഴിത അങ്ങനെ ഒരു സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വനിത സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ ലൈംഗിക ഉത്തേജന ഗുളിക കഴിച്ച യുവാവിന് സംഭവിച്ച കാര്യമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മഹാരാഷ്ട്രയിലാണ് നടുക്കിയ സംഭവം.

ലൈംഗിക ഉത്തേജന മരുന്ന്
ഒരു വൈകുന്നേരം വനിത സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ യുവാവ് ലൈംഗിക ഉത്തേജന മരുന്ന് കഴിച്ചു. പിന്നാലെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ യുവാവാണ് ദാരുണമായി മരിച്ചത്. തന്റെ സുഹൃത്തിനൊപ്പം ഒരു ഹോട്ടല്‍ മുറിയില്‍ ഇരുന്ന് മദ്യം കഴിക്കുകയായിരുന്നു അദ്ദേഹം.

50 എം ജി വീതമുള്ള രണ്ട് വയാഗ്ര
ഈ സമയത്തായിരുന്നു വയാഗ്ര എന്ന ലൈംഗിക ഉത്തേജന മരുന്ന് യുവാവ് കഴിച്ചത്. 41കാരനായ ഇദ്ദേഹം 50 എം ജി വീതമുള്ള രണ്ട് വയാഗ്ര ഗുളികകളാണ് കഴിച്ചത്. പിറ്റേ ദിവസം മുതല്‍ യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. പിന്നെ നിര്‍ത്താതെ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. നില വഷളായതിനെ തുടര്‍ന്ന് സുഹൃത്തായ യുവതിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മരണത്തിന് കാരണം
തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണത്തെ സാരമായി ബാധിക്കുന്ന സെറിബ്രോവാസ്‌കുലര്‍ രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമിത രക്തസമ്മര്‍ദ്ദമുള്ള യുവാവ് മദ്യത്തോടൊപ്പം ലൈംഗിക ഉത്തേജക ഗുളികയും കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

300 ഗ്രാം കട്ടപിടിച്ച രക്തം
പോസ്റ്റ്മോര്‍ട്ടം ചെയ്ത യുവാവി മൃതദേഹത്തില്‍ നിന്ന് 300 ഗ്രാം കട്ടപിടിച്ച രക്തം ഡോക്ടര്‍മാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് ആന്‍ഡ് ലീഗല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ലൈംഗിക ഉത്തേജന ഗുളികള്‍ കഴിക്കുന്നതിന്റെ അപകടത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനാണ് ഈ പഠനം പ്രസിദ്ധീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications