Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് കടത്തിയ ഇന്ത്യക്കാരിയെ മലേഷ്യൻ കോടതി തൂക്കിക്കൊന്നു

കോലാലംപൂര്‍: മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് ദില്ലി സ്വദേശിനിയായ യുവതിയെ മലേഷ്യന്‍ ഹൈക്കോടതി തൂക്കിക്കൊന്നു. ദില്ലിയില്‍ സ്വന്തമായി ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന 41 കാരിയെയാണ് തൂക്കിക്കൊന്നത്. 1.6 കിലോ മയക്കുമരുന്നായിരുന്നു ഇവര്‍ കടത്തിയത്.

സംഗീത ശര്‍മ്മ ബ്രഹ്മചാരിമയും എന്നാണ് യുവതിയുടെ പേര്. 2013, ഒക്ടോബര്‍ 7 ന് പെനാംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 1952 ലെ നിയമ പ്രകാരമാണ് യുവതിയ്ക്ക് വധശിക്ഷ വിധിച്ചത്.

suicide

ദില്ലിയില്‍ നിന്നും സംഗീത മലേഷ്യയില്‍ എത്തിയത് വസ്ത്ര വ്യാപാരത്തിന് വേണ്ടിയായിരുന്നു. ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് വസ്ത്രങ്ങള്‍ കയറ്റി അയക്കുന്ന ബിസിനസ്സ് നടത്തുന്നതിനിടയിലാണ് പ്രിന്‍സ് എന്ന് പറയുന്ന നൈജീരിയക്കാരനെ കണ്ടുമുട്ടിയത്.

ഒരു വര്‍ഷത്തോളം പരിചയമുള്ള പ്രിന്‍സിന്റെ സഹോദരന് നല്‍കാന്‍ സ്യൂട്ട്‌കേസില്‍ സാധാനങ്ങള്‍ കൊടുത്ത് വിട്ടത് സംഗീതയുടെ കൈവശമായിരുന്നു. എന്നാല്‍ സ്യൂട്ട്‌കേസില്‍ മയക്കുമരുന്നായിരുന്നു എന്ന് സംഗീതയ്ക്ക് അറിയല്ലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇത് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്ത സംഗീതയെ മലേഷ്യന്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+