ഇത് കേരള സ്റ്റോറിയല്ല, ഗുജറാത്ത് സ്റ്റോറി, കാണാതായത് 41000 സ്ത്രീകളെ, പോലീസ് പറയുന്നത് ഇങ്ങനെ
ദില്ലി: കേരള സ്റ്റോറി ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കെ ചര്‍ച്ചയായി ഗുജറാത്തില്‍ നിന്നുള്ള കാണാതായ കേസുകള്‍. ഒരു മാധ്യമ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 41321 സ്ത്രീകള്‍ ഗുജറാത്തില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായി എന്നാണ് റിപ്പോര്‍ട്ട്. 2016നും 2020നും ഇടയിലാണ് ഇവരാണ് കാണാതായത്.
ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഡാറ്റ പ്രകാരമആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരും പോലീസും ഇത് തള്ളിപറയുന്നു. അര്‍ധ സത്യങ്ങളാണിതെന്ന് അവര്‍ പറയുന്നു. ഇത്രയും പേര് കാണായത് സത്യമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതില്‍ 39497 പേരും തിരിച്ചെത്തിയതായിട്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്.

അഡീഷണല്‍ ഡിജിപി നരസിംഹ കോമര് കൃത്യമായ കണക്കുകളാണ് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചത്. 2021ലെ എന്‍സിആര്‍ബി ഡാറ്റ പ്രകാരം 9812 സ്ത്രീകളെയാണ് കാണാതായത്. 10608 സ്ത്രീകളെ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. 6 വര്‍ഷത്തിനിടെ 51433 സ്ത്രീകളെയാണ് കാണാതായത്. ഇതെല്ലാം രജിസ്റ്റര്‍ ചെയ്ത കേസുകളാണ്.
ഇവരില്‍ 50105 സ്ത്രീകളും മടങ്ങി വന്നു. ഇവര്‍ കുടുംബത്തിനൊപ്പം ചേര്‍ന്നതായും കോമര് വ്യക്തമാക്കി. അതായത് 97.42 ശതമാനം മിസ്സിംഗ് കേസുകളും അവരുടെ കുടുംബമായി ഒന്നു ചേര്‍ന്ന് കഴിഞ്ഞു. നിലവില്‍ 1328 സ്ത്രീകളെയാണ് കാണാതായിരിക്കുന്നത്. ഇവരെ കണ്ടെത്തിയിട്ടില്ലെന്നും കോമര് വ്യക്തമാക്കി. മറ്റ് കണക്കുകളെ അദ്ദേഹം തള്ളുകയും ചെയ്തു.
അതേസമയം പോലീസ് ഭാഷ്യം ഇതാണെങ്കിലും, എല്ലാവര്‍ഷവും കാണാതാവുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്യുന്നത്. കാരണം നിരവധി പേരാണ് പരാതികള്‍ നല്‍കുന്നത്. ഇതാണ് പോലീസിനുള്ള വെല്ലുവിളി. എന്നാല്‍ ഇക്കാര്യം പോലീസോ, സാമൂഹ്യ പ്രവര്‍ത്തകരോ ഗൗരവത്തോടെ എടുത്തിട്ടില്ല. അവര്‍ തിരിച്ചുവന്നോളും എന്ന നിലപാടാണ്.
സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോകുന്നതാണ് ഈ പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും. എന്നാല്‍ ബിജെപി ആരോപിക്കുന്നത് പോലെ ലവ് ജിഹാദില്‍ വരില്ല. പ്രധാനമായും പെണ്‍കുട്ടികളെ കാണാതാവുന്നതിന് കാരണം, ഇവര്‍ മറ്റൊരു ജാതിയിലെ യുവാവിനെ പ്രണയിക്കുന്നതും വീടുവിട്ട് പോകുന്നതുമാണ്.
മിശ്ര വിവാഹത്തിന് വീട്ടുകാരോ കുടുംബമോ സമ്മതിക്കില്ലെന്ന തിരിച്ചറിവിലാണ് പല യുവതികളും വീട് വിട്ട് പോകുന്നത്. 18 വയസ്സിന് മുമ്പാണ് ഇവര്‍ ഒളിച്ചോടുന്നത്. തുടര്‍ന്ന് പതിനെട്ട് വയസ്സ് കഴിഞ്ഞ് തിരിച്ചെത്താറുണ്ട്. അവര്‍ നിയമപരമായി വിവാഹം കഴിക്കാനാണ് തിരിച്ചെത്തുന്നത്.
തിരക്കേറിയ മേളകളിലും, ക്ഷേത്രങ്ങളിലും, ഉത്സവങ്ങളിലുമെല്ലാം സ്ത്രീകളെ കാണാതാവുന്നത് ഗുജറാത്തിലെ ഗ്രാമീണ മേഖലയില്‍ വളരെ ഉയര്‍ന്ന് നില്‍ക്കുകയാണ്. അതേസമയം മനുഷ്യക്കടത്ത് കേസുകള്‍ വളരെ കുറവാണെന്ന് കോമര് പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ളവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അവര്‍ സ്ത്രീകളെ ലൈംഗിക വ്യാപാരത്തിനായി ഉപയോഗിക്കാറുണ്ടെന്നും കോമര് പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications