വീണ്ടും നാല് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; ഇന്നലെ മാത്രം 3980 മരണം
ദില്ലി: രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4.12 ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരേയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന സഖ്യയേക്കാള്‍ പതിനായിരത്തിലേറെ കേസുകളുടെ വര്‍ധനവാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. 412784 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റദിവസം മാത്രം 3980 കോവിഡ് മരണം സംഭവിച്ചു. ഒറ്റദിവസം കൊണ്ട് 200 പേരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മരണങ്ങളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ ദിവസം 920 പേരാണ് മരിച്ചത്.
അതേസമയം രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസം വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ 41,953 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം, റെംഡെസിവിറിന്റെ ഉൽപാദന ശേഷി പ്രതിമാസം 1.03 കോടി വയലുകളായി ഉയർത്താന്‍ തീരുമാനമായി. കോവിഡ് ചികിത്സയ്ക് ആവശ്യമായ മരുന്നുകൾ, മറ്റ് അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത അവലോകനം ചെയ്യുന്നതിനായി ഡി. വി സദാനന്ദ ഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ഒരു മാസം മുമ്പ് ഇത് 38 ലക്ഷം വയലുകളായിരുന്നു. മെയ് 3 നും മെയ് 9 നും ഇടയിൽ എല്ലാ സംസ്ഥാനങ്ങൾക്കും റെംഡെസിവിറിന്റെ 16.5 ലക്ഷം വയലുകൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 ഏപ്രിൽ മുതൽ 34.5 ലക്ഷം വയലുകൾ ആണ് അനുവദിച്ചത് .
Recommended Video













Click it and Unblock the Notifications