കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസഫര്‍നഗര്‍ ക്യാമ്പുകള്‍ പൂട്ടുന്നു

  • By Soorya Chandran
Google Oneindia Malayalam News

മുസഫര്‍നഗര്‍:മുസഫര്‍നഗര്‍ കലാപത്തിലെ ഇരകള്‍ താമസിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൂട്ടുന്നു. ഇതിന്റെ ഭാഗമായി 420 പേരെ അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറ്റി. അതിശൈത്യ കാരണം ക്യാമ്പുകളില്‍ 34 കുട്ടികള്‍ മരിച്ചിരുന്നു.

മുസഫര്‍നഗറിലെ ലോയി ക്യാമ്പില്‍ നിന്നാണ് 420 പേരെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ഇവിടെ ശേഷിക്കുന്ന 63 പേരെ കൂടി അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. മുസഫര്‍ നഗര്‍ ജില്ലയിലെ അവശേഷിക്കുന്ന ഏക ദുരിതാശ്വാസ ക്യാമ്പായിരുന്നു ലോയിയിലേത്.

Muzaffarnagar Rahul

ഇതേസമയം ഉത്തര്‍പ്രദേശ ആരോഗ്യ പ്രിന്‍സിപ്പിള്‍ സെക്രട്ടറി ലോയിയിലെ ക്യാമ്പും ഷംലി ജില്ലയിലെ നാല് ക്യന്പുകളും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ശൈത്യത്തെ നേരിടാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ ആണ് എടുത്തിട്ടുള്ളത് എന്ന് പരിശോധിക്കാനായിരുന്നു സന്ദര്‍ശനം. ക്യാമ്പിലെ ആരോഗ്യ സംവിധാനങ്ങളും പ്രിന്‍സിപ്പിള്‍ സെക്രട്ടറി പരിശോധിച്ചതായാണ് റിപ്പോര്‍ട്ട്.

കലാപബാധിതര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെപ്പറ്റി വ്യാപകമായ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. മെഡിക്കല്‍ സൗകര്യങ്ങളോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഇല്ലാത്ത തുറന്ന ക്യാമ്പുകളിലാണ് ആളുകള്‍ താമസിച്ചിരുന്നത്. കലാപത്തെ തുടര്‍ന്ന് ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് വന്നവര്‍ ആയിരുന്നു ഇവര്‍. സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകാന്‍ ഇവര്‍ ഇപ്പോഴും ഭയപ്പെടുന്നു. ഇതിനിടെ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് നേരെ ക്യാമ്പിലെ അന്‌കേവാസികള്‍ കരിങ്കൊടി വീശുകയും ചെയ്തിരുന്നു.

English summary
420 riot victims shifted from Muzaffarnagar relief camp to buildings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X