കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതായിട്ടു കുറക്കുന്നില്ല; ഗുര്‍മീതിനും വേണം പത്മ, ലഭിച്ചത് നാലായിരത്തിലേറെ ശുപാര്‍ശകള്‍

എനിക്കു വേണം പത്മ; ഗുര്‍മീതിന് ലഭിച്ചത് നാലായിരത്തിലേറെ ശുപാര്‍ശകള്‍

  • By സുചിത്ര മോഹന്‍
Google Oneindia Malayalam News

ദില്ലി: പീഡനകേസില്‍ ജയിലടക്കപ്പെട്ട് ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് ലഭിച്ചത് നാലായിരത്തിലേറെ പത്മ അവാര്‍ഡ് ശുപാര്‍ശകള്‍. കേസില്‍ വിധി പ്രസ്താപിക്കുന്നതിനു മുന്‍പാണ് ഈ നാമനിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

gurmeeth

ഈ വര്‍ഷം ഗുര്‍മീതിനായി ലഭിച്ചതു 4208 ശുപാര്‍ശകളാണ്. അതില്‍ അഞ്ചെണ്ണം ഗുര്‍മീത് സ്വന്തമായി നല്‍കിയതാണ്. മൂന്നെണ്ണം സിര്‍സയിലെ വിലാസത്തില്‍ നിന്നും മറ്റു രണ്ടെണ്ണം ഹിസാറിലെയും രാജസ്ഥാനില്‍ നിന്നുമുള്ളതാണ്. കഴിഞ്ഞ രണ്ടുവര്‍ഷം ഒരു ശുപാര്‍ശ പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് മനപൂര്‍വം അയച്ചതാണെന്നാണ് കരുതുന്നത്.

ഏറ്റവും കൂടതല്‍ ശുപാര്‍ശ

ഏറ്റവും കൂടതല്‍ ശുപാര്‍ശ

ഈ വര്‍ഷം ആകെ ലഭിച്ച 18,768 ശുപാര്‍ശകളില്‍ ഏറ്റവും കൂടുതലും ഗുര്‍മീതിനാണ്. ദേര ആസ്ഥാനം നിലനില്‍ക്കുന്ന സിര്‍സയില്‍ നിന്നാണു ശുപാര്‍ശകളിലേറെയും. സിര്‍സ സ്വദേശിയായ അമിത് 31 തവണയാണു ഗുര്‍മീതിന്റെ പേരു ശുപാര്‍ശ ചെയ്തിരിക്കുന്നത്. സുനില്‍ എന്നയാള്‍ 27 തവണയും.

സ്വന്തമായി അയച്ചു

സ്വന്തമായി അയച്ചു

കഴിഞ്ഞ രണ്ടുവര്‍ഷം ഒരു ശുപാര്‍ശ പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് മനപൂര്‍വം അയച്ചതാണെന്നാണ് കരുതുന്നത്.ലഭിച്ച അഞ്ച് ശുപാര്‍ശകളില്‍ അഞ്ചെണ്ണം ഗുര്‍മീത് സ്വന്തമായി അയച്ചതാണ്.

ഗുര്‍മീതിന്റെ അനുയായികള്‍

ഗുര്‍മീതിന്റെ അനുയായികള്‍

പത്മ ശുപാര്‍ശകള്‍ എല്ലാം തന്നെ ഗുര്‍മീത് അനുയായികളാണ് അയച്ചിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നും സുര്‍സയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ശുപാര്‍ശകള്‍ പോയിരിക്കുന്നത്.

 വിധി വരുന്നതിനും മുന്‍പ്

വിധി വരുന്നതിനും മുന്‍പ്

പത്മ പുരസ്‌കാരത്തിനുള്ള ശുപാര്‍ശകള്‍ ലഭിച്ചത് ഗുര്‍മീതിനെതിരെ വിധി പ്രസ്താവിക്കുന്നതിനും മുന്‍പാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പീഡനകേസ്

പീഡനകേസ്

ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ പലതവണയായി പീഡിപ്പിച്ചതിനാണ് ഗുര്‍മീത് റാം റഹീമിനെതിരെയുള്ള കേസ്. പീഡനത്തിനിരയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുര്‍മീതിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചതും കുറ്റക്കാരനാണെന്നു കണ്ടെത്തിയതും.

ഇരുപത് വര്‍ഷം അഴിയെണ്ണണം

ഇരുപത് വര്‍ഷം അഴിയെണ്ണണം

രാജ്യത്തെ തന്നെ ഞെട്ടിച്ച വിധിയായിരുന്നു ഗുര്‍മീതിനും പ്രത്യേക സിബിഐ കോടതി വിധിച്ചത്. ഗുര്‍മീത് ചെയ്ത പ്രവര്‍ത്തിയും കൂടാതെ അയാളുടെ പ്രായവും കണക്കിലെടുത്താണ് കോടതി ഈ ശിക്ഷവിധിച്ചത്.

 മികച്ച നടന്‍

മികച്ച നടന്‍

വിധി പ്രഖ്യാപനത്തിനു ശേഷം കോടതിയില്‍ നടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പൊട്ടി കരച്ചിലും മാപ്പു അപേക്ഷയുമായിരുന്നു കോടതി മുറിയില്‍. ഗുര്‍മീതിന്റെ അന്നത്തെ പ്രകടനം സിനിമതാരങ്ങളെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു.

English summary
Convicted godman Gurmeet Ram Rahim Singh has been recommended by over 4,200 people for this year’s Padma award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X