രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന;43,654 പേർക്ക് പുതുതായി രോഗം..3,99,436 പേർ ചികിത്സയിൽ
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.
നിലവിൽ ചികിത്സയിലുള്ളവർ 3,99,436 പേരാണ്. ആകെ രോഗബാധിതരുടെ 1.27 ശതമാനം ആണിത്.

ഇന്നലെ 640 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,22,022 ആയിട്ടുണ്ട്.41,678 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,63,147 ആയി ഉയര്‍ന്നു.
രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമാണ്. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.36 ശതമാനും.
രാജ്യത്ത് ഇതുവരെ 46.09 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 44.61 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കേസുകൾ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 30,000ത്തിൽ താഴെയായിരുന്നു. തിങ്കഴാഴ്ച 29,689 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 132 ദിവസത്തിന് ശേഷമായിരുന്നു കേസുകൾ കുറഞ്ഞത്.
അതേസമയം കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. . ഇന്നലെ കേരളത്തിൽ 22,129 പേര്‍ക്കയാിരുന്നു രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിൽ ഉള്ള 271 പ്രദേശങ്ങൾ ഉണ്ട്.












Click it and Unblock the Notifications