കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്തിഷ്‌ക ജ്വരം ബിഹാറില്‍ 43 മരണം. മരണ കാരണത്തില്‍ സര്‍ക്കാരിന് വ്യത്യസ്ത അഭിപ്രായം!!

മസ്തിഷ്‌ക ജ്വരം ബിഹാറില്‍ 43 മരണം: രണ്ടു കുട്ടികളുടെ മരണ കാരണത്തില്‍ സര്‍ക്കാരിന് വ്യത്യസ്ത അഭിപ്രായം, മരണം രക്തത്തില്‍ പഞ്ചസാര കുറഞ്ഞതിനാല്‍!!

  • By Desk
Google Oneindia Malayalam News

പട്ന: മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറില്‍ 43 മരണം. ജൂണ്‍ ഒന്നാം തീയ്യതിയാണ് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തത്. മുസാഫര്‍പുര്‍ ജില്ലയിലെ എസ്. കെ. എം. സി. എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു കുട്ടികള്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 43 ആയി. എന്നാല്‍, കുട്ടികളുടെ മരണം രക്തത്തില്‍ പഞ്ചസാര കുറഞ്ഞത് കൊണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.

പാലാരിവട്ടം മേല്‍പ്പാലം; ഇ ശ്രീധരന്‍ പലതും പറയും, അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ഇബ്രാഹീം കുഞ്ഞ്പാലാരിവട്ടം മേല്‍പ്പാലം; ഇ ശ്രീധരന്‍ പലതും പറയും, അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ഇബ്രാഹീം കുഞ്ഞ്

ഹൈപ്പോഗ്ലൈസെമിയ എന്നാണ് വിശദികരണം. രക്തത്തില്‍ പഞ്ചസാര കുറയുന്നതും സോഡിയത്തിന്റെയോ പൊട്ടാസ്യത്തിന്റെയോ കുറവുകൊണ്ടും സംഭവിക്കുന്ന ആരോഗ്യപ്രശ്‌നമാണ് കുട്ടികള്‍ക്ക്. കടുത്ത ചൂടും കാരണമാണ്. സര്‍ക്കാരിന്റെ വിശദികരണം ഇതാണ്.

20-encephalitis-

സുശീല്‍കുമാര്‍ സിന്‍ഹ, മുസാഫിര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് പറയുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞത് മരണ കാരണം എന്നാണ്. മസ്തിഷ്‌ക്ക ജ്വരമെന്ന ആരോപണം തളളിക്കളയുന്നു സിന്‍ഹ. ബിഹാറില്‍ മരിച്ച കുട്ടികളിലേറെയും പെണ്‍കുട്ടികളാണ്.

ബിഹാര്‍ ആരോഗ്യ വകുപ്പ്, കുട്ടികള്‍ കടുത്ത ചൂടില്‍ കളിക്കുന്നത് ഒഴിവാക്കണമെന്ന് രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊതുകുകള്‍ പരത്തുന്ന രോഗമാണ് മെനിഞ്ചറ്റിസ് ( മസ്തിഷ്‌ക്ക വീക്കം) കടുത്ത പനിയും തലച്ചോറില്‍ വീക്കവുമാണ് രോഗലക്ഷണം.

English summary
43 Dies in Bihar affected Encyphilitis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X