431 പാക് പൗരന്മാര്‍ക്ക് ഇന്ത്യ ദീര്‍ഘകാല വിസ അനുവദിച്ചു; പാന്‍, ആധാര്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
. പാകിസ്താൻ, അഫ്ഗാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ന്യൂനപക്ഷം ജനങ്ങളെ സഹായിക്കു എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിസ അനുക്കുന്നത്
ദില്ലി: ഇന്ത്യയിൽ താമസിക്കുന്ന 431 പാക് പൗരൻമാർക്ക് കേന്ദ്ര സർക്കർ ദീർഘകാല വിസ അനുവദിച്ചു. ഹിന്ദു മതവിശ്വാസികൾക്കാണ് വിസ അനുവദിച്ചത്. പാകിസ്താൻ, അഫ്ഗാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ന്യൂനപക്ഷം ജനങ്ങളെ സഹായിക്കു എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിസ അനുക്കുന്നത്. വാർത്ത ഏജൻസിയായ പിടിഐയാണ് ഇതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ദീർഘകാല വിസ ലഭിക്കുന്നതോടെ ഇവർക്ക് അധാർ, പാൻ കാർഡ് എന്നിവ ആപേക്ഷിക്കാൻ സാധിക്കും.

കൂടാതെ ഇന്ത്യയിൽ നിന്ന് പരുരയിടങ്ങൾ വാങ്ങാനുള്ള അവകാശവും ഇവർക്ക് ലഭിക്കുന്നതായിരിക്കും. ഹിന്ദു, സിഖ്, ബുദ്ധമതക്കാര്‍, ജൈന മതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷ വിഭാഗക്കാര്‍. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയും ചെറുകിട തൊഴില്‍ ചെയ്യുന്നതിനും ആവശ്യമായ സ്ഥലം വാങ്ങാനാണ് അനുമതി. അതെസമയം നിരോധിത മേഖലയിൽ നിന്ന് ഭൂമി വാങ്ങാൻ ഇവർക്ക് അവകാശമില്ല.
എന്നാൽ ഇവർ താമസിക്കുന്ന സംസ്ഥാനങ്ങളിൽ പൂർണ സഞ്ചാരസ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 29 മുതല്‍ 31 വരെ പഞ്ചാബിലെ ഖദിയയിൽ നടക്കുന്ന ജൻസ സലാനയിൽ പങ്കെടുക്കാൻ അഹമ്മദീയ വിഭാഗക്കാർക്ക് ആഭ്രന്തരമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications