44 വ്യാജ അക്കൗണ്ടുകള്‍; 100 കോടി പഴയ നോട്ട്, ആക്സിസ് ബാങ്ക് റെയ്ഡില്‍ ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍
ചാന്ദ്നി ചൗക്കിലുള്ള ആക്സിസ് ബാങ്കില്‍ നിന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയത്
ദില്ലി: ആക്സിസ് ബാങ്കിലെ റെയ്ഡില്‍ കണ്ടെത്തിയത് 44 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി. ചാന്ദ്നി ചൗക്കിലുള്ള ആക്സിസ് ബാങ്കില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് 44 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയത്. നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന് ശേഷം പഴയ നോട്ടുകളായി നൂറ് കോടി രൂപയും അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
നോട്ട് നിരോധനത്തിന് ശേഷം 450 കോടി രൂപ ബാങ്കില്‍ നിക്ഷേപമായി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണം സ്വര്‍ണ്ണം വാങ്ങുന്നതിനായി മാറ്റിവച്ചിട്ടുള്ളതാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ആക്സിസ് ബാങ്കിന്റെ ദില്ലി ബ്രാഞ്ചില്‍ കുറച്ചുദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ റെയ്ഡാണ് വെള്ളിയാഴ്ച നടന്നത്. കഴിഞ്ഞ ദിവസം 3.5 കോടി രൂപ വരുന്ന പഴയ നോട്ടുകളുമായി രണ്ട് പേരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. സെന്‍ട്രല്‍ ദില്ലിയിലെ കശ്മീരി ഗെയ്റ്റിലുള്ള ആക്സിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന പുറത്തുവന്നവരാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

നോട്ട് നിരോധനത്തിന് ശേഷമുള്ള കള്ളപ്പണവും നികുതിയടയ്ക്കാത്ത പണവും വെളിപ്പെടുത്തി സര്‍ക്കാരിന് 50 ശതമാനം നികുതിയും പിഴയും ഒടുക്കാന്‍ കേന്ദ്രം ഒരു അവസരം നല്‍കിയിരുന്നു. എന്നാല്‍ ഈ അവസരം മുതലെടുത്ത് പണം വെളിപ്പെടുത്താത്ത പക്ഷം ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പിടിയ്ക്കപ്പെട്ടാല്‍ കൂടുതല്‍ തുക പിഴയായി ഈടാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications