കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

44 വ്യാജ അക്കൗണ്ടുകള്‍; 100 കോടി പഴയ നോട്ട്, ആക്‌സിസ് ബാങ്ക് റെയ്ഡില്‍ ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍

ചാന്ദ്‌നി ചൗക്കിലുള്ള ആക്‌സിസ് ബാങ്കില്‍ നിന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ആക്‌സിസ് ബാങ്കിലെ റെയ്ഡില്‍ കണ്ടെത്തിയത് 44 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി. ചാന്ദ്‌നി ചൗക്കിലുള്ള ആക്‌സിസ് ബാങ്കില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് 44 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയത്. നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന് ശേഷം പഴയ നോട്ടുകളായി നൂറ് കോടി രൂപയും അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തിന് ശേഷം 450 കോടി രൂപ ബാങ്കില്‍ നിക്ഷേപമായി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണം സ്വര്‍ണ്ണം വാങ്ങുന്നതിനായി മാറ്റിവച്ചിട്ടുള്ളതാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ആക്‌സിസ് ബാങ്കിന്റെ ദില്ലി ബ്രാഞ്ചില്‍ കുറച്ചുദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ റെയ്ഡാണ് വെള്ളിയാഴ്ച നടന്നത്. കഴിഞ്ഞ ദിവസം 3.5 കോടി രൂപ വരുന്ന പഴയ നോട്ടുകളുമായി രണ്ട് പേരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. സെന്‍ട്രല്‍ ദില്ലിയിലെ കശ്മീരി ഗെയ്റ്റിലുള്ള ആക്‌സിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന പുറത്തുവന്നവരാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

axis-bank

നോട്ട് നിരോധനത്തിന് ശേഷമുള്ള കള്ളപ്പണവും നികുതിയടയ്ക്കാത്ത പണവും വെളിപ്പെടുത്തി സര്‍ക്കാരിന് 50 ശതമാനം നികുതിയും പിഴയും ഒടുക്കാന്‍ കേന്ദ്രം ഒരു അവസരം നല്‍കിയിരുന്നു. എന്നാല്‍ ഈ അവസരം മുതലെടുത്ത് പണം വെളിപ്പെടുത്താത്ത പക്ഷം ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പിടിയ്ക്കപ്പെട്ടാല്‍ കൂടുതല്‍ തുക പിഴയായി ഈടാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
44 Fake Accounts With Rs. 100 Crore Found In IT Raids On Delhi Axis Bank Branch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X