കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാൽവാൻ അതിർത്തിയിൽ കൊല്ലപ്പെട്ടത് 45 ചൈനീസ് സൈനികർ; റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി; കഴിഞ്ഞ ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസി ടാസ്. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടെന്ന് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.

army

ഗാൽവൻ താഴ്വരയിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എത്ര സൈനികർക്ക് ആളപായം സംഭവിച്ചുവെന്ന് വ്യക്തമാക്കാൻ ചൈന തയ്യാറായിരുന്നില്ല. അതേസമയം 40-50 വരെ സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നായിരുന്നു ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരിൽ ചൈനീസ് കമാന്റിങ്ങ് ഓഫീസറും ഉൾപ്പെട്ടതായിട്ടായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് ചൈന നിഷേധിച്ചിരുന്നു. സൈനികർ കൊല്ലപ്പെട്ടുവെന്നത് വ്യാജ വാർത്തയാണെന്നായിരുന്നു ചൈന വ്യക്തമാക്കിയത്.

അതിനിടെ പാംഗോങ്ങ് മേഖലയിൽ ഇന്ത്യ-ചൈന സേനകൾ പിൻമാറുന്നത് സംബന്ധിച്ച് ധാരണയായതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. 9 മാസങ്ങൾക്ക് ശേഷമാണ് പിൻമാറ്റം. പാങ്കോങ് തടകത്തിന്റെ തെക്കൻ തീരത്ത് നിന്നും വടക്കൻ തീരത്തു നിന്നും പിന്മാറാനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണ ആയിരിക്കുന്നത്. പാംഗോങ്ങ് തീരത്ത് പട്രോളിംഗ് നിർത്താനും ഇരു സൈന്യങ്ങളും നടത്തിവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനും പരസ്പര ധാരണയായി.

ടികായത്തിന് മാത്രമല്ല, തനിക്കും കരയാനറിയാമെന്ന് തെളിയിക്കാനുളള കലാപ്രകടനം, മോദിയെ ട്രോളി തരൂർടികായത്തിന് മാത്രമല്ല, തനിക്കും കരയാനറിയാമെന്ന് തെളിയിക്കാനുളള കലാപ്രകടനം, മോദിയെ ട്രോളി തരൂർ

മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് ശ്രീധരൻ പിള്ള ചെങ്ങന്നൂരിലേക്ക്? മത്സരിക്കാൻ താത്പര്യം അറിയിച്ചു?മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് ശ്രീധരൻ പിള്ള ചെങ്ങന്നൂരിലേക്ക്? മത്സരിക്കാൻ താത്പര്യം അറിയിച്ചു?

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

89 വോട്ടിന് നഷ്ടമായ മഞ്ചേശ്വരം പിടിക്കാൻ സുരേന്ദ്രൻ തന്നെ?;സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് നേതാക്കൾ89 വോട്ടിന് നഷ്ടമായ മഞ്ചേശ്വരം പിടിക്കാൻ സുരേന്ദ്രൻ തന്നെ?;സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് നേതാക്കൾ

English summary
45 Chinese soldiers killed at Galvan border; Russian news agency report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X