ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്..!! പിടികൂടിയത് മോദിയെ വരെ ഞെട്ടിക്കും..!! ഒത്താശ സിനിമാ താരങ്ങൾ!

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: നോട്ട് നിരോധനം നടപ്പാക്കിയതിന് ശേഷം അസാധു നോട്ടുകള്‍ മാറാന്‍ കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നു. കോടിക്കണക്കിന് കള്ളപ്പണം സൂക്ഷിച്ചിരുന്നവര്‍ക്ക് പലര്‍ക്കും പണികിട്ടി. നോട്ട് നിരോധനം നടപ്പാക്കിയ പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നു തന്ന കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവങ്ങളുണ്ടായി. ഏറ്റവും ഒടുവിലത്തേതാണ് കോടമ്പാക്കത്തേത്. സിനിമാ താരങ്ങള്‍ക്കുമുണ്ട് പങ്ക്.

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

45കോടിയുടെ അസാധു നോട്ടുകൾ

കോടമ്പാക്കത്തെ പ്രാദേശിക ബിജെപി നേതാവില്‍ നിന്നാണ് കോടികളുടെ അസാധു നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തത്. ഒന്നും രണ്ടുമല്ല, 45 കോടിയുടെ അസാധു നോട്ടുകളാണ് വസ്ത്രവ്യാപാരി കൂടിയായ ഇയാളില്‍ നിന്നും പിടികൂടിയത്.

പ്രദേശിക ബിജെപി നേതാവ്

എംവി രാമലിംഗം ആന്‍ഡ് കമ്പനി എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് പിടിയിലായ ബിജെപി നേതാവ് ദണ്ഡപാണി. ഇയാളുടെ കടയിലെ വസ്ത്രങ്ങളില്‍പൊതിഞ്ഞ നിലയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

വസ്ത്രത്തിൽ പൊതിഞ്ഞ് നോട്ടുകൾ

രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ ദണ്ഡപാണിയുടെ വീട്ടിലും കടയിലും പോലീസ് പരിശോധന നടത്തിയത്. ഇരു സ്ഥലങ്ങളിലും ഒരേസമയത്തായിരുന്നു പരിശോധന. നിരോധിച്ച നോട്ടുകളായ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കെട്ടുകളാണ് പിടികൂടിയത്.

പോലീസിന് തയ്യൽപ്പണി

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. മുഴുവന്‍ പണവും കടയില്‍ നിന്നാണ് കണ്ടെടുത്തത്. പോലീസ് വകുപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ യൂണിഫോം തയ്ച്ച് നല്‍കുന്ന സ്ഥാപനമാണ് ഇയാളുടെ സക്കറിയ കോളനി സെക്കന്‍ഡ് സ്ട്രീറ്റിലുള്ള കട.

സിനിമാ താരങ്ങളുമായി ബന്ധം

സിനിമാ ഷൂട്ടിങ്ങിന് വാടകയ്ക്ക് വസ്ത്രങ്ങള്‍ നല്‍കുന്ന സ്ഥാപനം കൂടിയാണ് ദണ്ഡപാണിയുടേത്. അത് വഴി സിനിമാ മേഖലയില്‍ ഉള്ളവരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ചില തമിഴ്‌സിനിമാ താരങ്ങള്‍ ഇയാള്‍ വഴി അസാധു നോട്ടുകള്‍ മാറിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഉടമ സ്വർണ്ണക്കടവ്യാപാരി

ചെന്നൈയിലെ പ്രമുഖ സ്വര്‍ണക്കട ഉടമ അസാധു നോട്ടുകള്‍ മാറാനായി രണ്ട് ദിവസം മുന്‍പ് എത്തിച്ച പണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് സംശയിക്കുന്നു. ദണ്ഡപാണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.

English summary
Rs 45 crore in old notes seized from BJP leaders shop in Chennai
Please Wait while comments are loading...