സുര്യാഘാതമേറ്റ് ഒഡീഷയില്‍ മരിച്ചത് 45 പേര്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ സൂര്യാഘാതമേറ്റ് 45 പേര്‍ മരിച്ചു. തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ചൂടിന്റെ കാഠിന്യം കൂടുതലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് സോനാപൂരില്‍ രേഖപ്പെടുത്തി. 46 ഡിഗ്രി സെല്‍ഷ്യസാണ് സോനാപൂരില്‍ രേഖപ്പെടുത്തിയ ചൂട്.
സര്യഘാതമാണ് മരണകാരണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് പൂര്‍ണ്ണമായും അംഗീകരിച്ചിട്ടില്ലെന്ന് സ്‌പെഷ്യല്‍ റീലീഫ് കമ്മീഷണര്‍ പ്രഭാത് മൊഹാപത്ര പറഞ്ഞു. സൂര്യഘാതമേറ്റ് നടന്ന 45 മരണങ്ങളില്‍ 12 എണ്ണം ജില്ലാ കലക്ടര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും അതിലൊന്നുപോലും സൂര്യാതാപവുമായി ബന്ധപ്പെട്ടതല്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

നിലവിലുളള കൂടിയ ചൂട് സംസ്ഥാനത്തെ രണ്ട് സ്ഥലങ്ങളിലെങ്കിലും തുടരുമെന്നാണ് മുന്നറിയിപ്പ്. ഉത്തര ഒഡീഷന്‍ ഗ്രാമങ്ങൡലാണ് ചൂട് കൂടിയതായി കാണപ്പെടുന്നത്. ദക്ഷിണ ഒഡീഷന്‍ ഗ്രാമങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. സോനാപൂരില്‍ രേഖപ്പെടുത്തിയ 46 ഡിഗ്രിയാണ് ഏറ്റവും കൂടിയ ചൂട്.
സുന്ദര്‍ഗഡില്‍ 45 ഡിഗ്രിയും ഭവാനിപട്‌നയില്‍ 44.4 ഡിഗ്രിയും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 16 പട്ടണങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യവസായ പട്ടണമായ ആങ്കുലില്‍ 43.7 ഡിഗ്രിയും സംഭാല്‍പൂരില്‍ 43.6 ഡിഗ്രിയും താല്‍ച്ചറില്‍ 43.8 ഡിഗ്രിയും ബോലാങ്കറില്‍ 43.5 ഡിഗ്രിയും ചൂടാണ് രേഖപ്പെടുത്തിയത്. ദക്ഷിണ തീരപ്രദേശങ്ങളിലും സാധാരണയേക്കാള്‍ അധികമായ ചൂടാണ് നിലവില്‍.












Click it and Unblock the Notifications