കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ഹിന്ദുക്കള്‍ കൂട്ടത്തോടെ മതംമാറി; 'ഞങ്ങളെ മനുഷ്യരായി അവര്‍ കാണുന്നില്ല'

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 45 ഹിന്ദുക്കള്‍ ബുദ്ധ മതം സ്വീകരിച്ചു. മഹിസാഗര്‍ ജില്ലയിലും സമീപ പ്രദേശങ്ങളിലുമുള്ളവരാണ് മതംമാറിയത്. പട്ടിക ജാതി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മതംമാറ്റം. ജനിച്ചത് ഹിന്ദു മതത്തിലാണെങ്കിലും അവര്‍ ഞങ്ങളെ മനുഷ്യരായി കാണാറില്ലെന്ന് മതംമാറിയവരില്‍ ഒരാളായ രാജു ചൗഹാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

b

ഡിസംബര്‍ 11ന് ബാലസിനോറിലെ ഗാര്‍ഡന്‍ പാലസ് ഹോട്ടലില്‍ മതംമാറ്റ ചടങ്ങ് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വാര്‍ത്തയായത്. മതംമാറ്റത്തിനെതിരെ വിഎച്ച്പി രംഗത്തുവന്നു. ഇത്തരത്തിലുള്ള മതംമാറ്റങ്ങള്‍ അംഗീകരിക്കില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഗുജറാത്തിലെ നിയമ പ്രകാരം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് കാത്തിരുന്ന ശേഷമാണ് മതംമാറിയതെന്ന് ബുദ്ധമതം സ്വീകരിച്ചവര്‍ അറിയിച്ചു.

എണ്ണവില കുത്തനെ കുറയും!! അതുല്യ അവസരം മുതലാക്കി ഇന്ത്യ; ഇറക്കുന്നത് 35 ഡോളറിനെന്ന് റിപ്പോര്‍ട്ട്എണ്ണവില കുത്തനെ കുറയും!! അതുല്യ അവസരം മുതലാക്കി ഇന്ത്യ; ഇറക്കുന്നത് 35 ഡോളറിനെന്ന് റിപ്പോര്‍ട്ട്

''ഞങ്ങള്‍ക്ക് മീശ വയ്ക്കാന്‍ സാധിക്കില്ല, വിവാഹ ചടങ്ങുകളില്‍ കുതിരപ്പുറത്ത് പോകാന്‍ പാടില്ല... എന്തൊക്കെ നിയന്ത്രണങ്ങളാണ്. അങ്ങനെ ചെയ്താല്‍ ഞങ്ങളെ കൊല്ലും. കൊച്ചുകുട്ടി വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. രാജസ്ഥാനിലെ ജാലോറില്‍ കുട്ടിയെ അധ്യാപകന്‍ മര്‍ദ്ദിച്ച സംഭവം നടന്നിട്ട് ഒരു മാസം പോലും ആയിട്ടില്ല. തൊട്ടുപിന്നാലെ കുട്ടിയുടെ അമ്മാവനും അച്ഛനും മര്‍ദ്ദനമേറ്റ് ആശുപത്രിയിലായി...

അവര്‍ പശുവിനെ ആരാധിക്കും. ഗോമൂത്രം കുടിക്കും. എന്നാല്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവരെ അവര്‍ തൊടില്ല. ഇനിയും ഹിന്ദുമതത്തില്‍ തുടരാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ബുദ്ധമതം സ്വീകരിച്ചത്. ഇവിടെ ഞങ്ങള്‍ എല്ലാവര്‍ക്കും തുല്യപരിഗണനയാണ് ലഭിക്കുന്നതെന്ന്'' രാജു ചൗഹാന്‍ പറഞ്ഞു.

സ്വര്‍ണം വില്‍ക്കല്ലേ!! വില പിടിവിട്ടു... 40000 കടന്ന് കുതിക്കുന്നു... ഇന്ന് മാത്രം വര്‍ധിച്ചത് 400 രൂപസ്വര്‍ണം വില്‍ക്കല്ലേ!! വില പിടിവിട്ടു... 40000 കടന്ന് കുതിക്കുന്നു... ഇന്ന് മാത്രം വര്‍ധിച്ചത് 400 രൂപ

മഹിസാഗര്‍, ഖേദ, പഞ്ച്മഹല്‍ ജില്ലകളിലാണ് മതംമാറ്റം നടന്നത്. കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ യാതൊരു മറുപടിയും ലഭിച്ചില്ലെന്നും ചൗഹാന്‍ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് വേളയില്‍ 29 മതംമാറ്റ അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്ന് എഡിഎം സിവി ലത പ്രതികരിച്ചു. കളക്ടറുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കാന്‍ സാധിക്കു. ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ മതംമാറുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ടായിരുന്നു. കൂട്ടത്തോടെ മതംമാറുമെന്ന് അവര്‍ പറഞ്ഞിരുന്നില്ലെന്നും സിവി ലത പറഞ്ഞു.

അതേസമയം, മതംമാറ്റത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തുവന്നു. ജില്ലാ ഭരണകൂടം തീരുമാനം എടുക്കും മുമ്പ് ബുദ്ധമതം സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് വിഎച്ച്പി വക്താവ് ഹിതേന്ദസിന്‍ഹ് രജ്പുത് പറഞ്ഞു. ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരു ശാഖയാണ്. എന്നാല്‍ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതിന് ഞങ്ങള്‍ എതിരാണ്. വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആളുകളെ മതംമാറ്റുന്നതെന്നും വിഎച്ച്പി ആരോപിച്ചു. ഗുജറാത്ത് മതസ്വാതന്ത്ര്യനിയമം (2003) പ്രകാരം ഒരാള്‍ മതം മാറണമെങ്കില്‍ ജില്ലാ കലക്ടറുടെ അനുമതി വേണം.

English summary
45 Hindus Converted to Buddhism in Gujarat; These Are VHP Leaders Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X