കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കറുത്ത കോട്ടിട്ട' കള്ളന്മാര്‍ പെരുകുന്നു! വക്കീലന്മാരെ നിങ്ങളെ ഉദ്ദേശിച്ചാ, പറയുന്നത് പത്രക്കാരല്ല

അഭിഭാഷകരില്‍ വ്യാജന്മാര്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേതാണ് റിപ്പോര്‍ട്ട്. 45 ശതമാനത്തോളം പേരും വ്യാജന്മാര്‍.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: അഭിഭാഷകരില്‍ വ്യാജന്മാര്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. രാജ്യത്തുടനീളമുള്ള അഭിഭാഷകരില്‍ 45 ശതമാനം പേരും വ്യാജന്മാരാണെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നത്.

ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ മന്നന്‍ കുമാര്‍ മിശ്ര ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹറിനും സുപ്രീംകോടതിയിലെ മറ്റ് മുതിര്‍ന്ന ജഡ്ജിമാര്‍ക്കും മുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.പരിശോധനയില്‍ യഥാര്‍ഥ അഭിഭാഷകരുടെ എണ്ണം 55-60 ശതമാനം വരെ മാത്രമാണെന്ന് വ്യക്തമായതായി മിശ്ര പറയുന്നു. പരിശോധന പുരോഗമിക്കുകയാണ്.

lawyer

പുതുതായി ചുമതലയേറ്റ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ജെഎസ് ഖേഹറിനെ അനുമോദിക്കാന്‍ ചേര്‍ന്ന അഭിഭാഷകരുടെയും ജഡ്ജിമാരുടെയും യോഗത്തില്‍ വച്ചാണ് മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്. 2012 തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 14 ലക്ഷം അഭിഭാഷകര്‍ ഉണ്ടെന്ന് വ്യക്താമായതായി അദ്ദേഹം പറയുന്നു. എന്നാല്‍ പരിശോധനയ്ക്ക് ശേഷം 6.5 ലക്ഷം അഭിഭാഷകര്‍ മാത്രമാണ് ഉള്ളതെന്ന് വ്യക്തമായതായും അദ്ദേഹം.

വിവിധ സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്‍സിലുകളില്‍ അംഗത്വമുള്ളവരാണ് വോട്ടര്‍മാരായിരുന്നത്. ഇവര്‍ വിചാരണക്കോടതികളിലോ ഹൈക്കോടതികളിലോ പ്രാക്ടീസ് ചെയ്യുന്നവരുമാണ്. അതേസമയം ബാര്‍ കൗണ്‍സില്‍ ഇത്തരത്തിലൊകരു പരിശോധന ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ചീഫ്ജസ്റ്റിസ് ജെഎസ് ഖേഹര്‍ പറഞ്ഞു.

ഇത്തരം വ്യാജ അഭിഭാഷകരില്‍ ഡിഗ്രി ഇല്ലാത്തവരും വ്യാജ ഡിഗ്രി ഉള്ളവരുമുണ്ടാകുമെന്നും ഇവര്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഖേഹര്‍ പറയുന്നു. ഇക്കാര്യത്തില്‍ ആശങ്ക ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരക്കാരെ ഒഴിവാക്കാന്‍ ബാര്‍ കൗണ്‍സില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.

തുടക്കക്കാരായ അഭിഭാഷകരെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഇടപെടണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷക പദവിയുടെ അന്തസത്ത അവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിഭാഷകരും സമൂഹത്തെ സേവിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.

English summary
The number of fake lawyers across the country may well touch the halfway mark, if the Bar Council of India's two year old verification drive is to be believed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X