ഭാര്യയുടെ മുന്നില്‍ വെച്ച് മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍
ഹൈദരാബാദ്: മകളുടെ കൂട്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ വ്യവസായിയായ രാജു എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ബൊവേനപ്പള്ളിയിലെ ആദര്‍ഷ് നഗറില്‍ രാജുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. രാജുവിന്റെ മകള്‍ക്കൊപ്പം വീട്ടിലെത്തിയ കൂട്ടുകാരിയാണ് പീഡനശ്രമത്തിന് ഇരയായത്.
രാജുവിന്റെ മകളും കൂട്ടുകാരിയും പ്ലസ് ടുവിന് പഠിക്കുകയാണ്. മകള്‍ അടുക്കളയില്‍ വെള്ളം എടുക്കാന്‍ പോയ തക്കം നോക്കി രാജു പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നത്രെ. തക്ക സമയത്ത് മകള്‍ അടുക്കളയില്‍ നിന്നും തിരിച്ചെത്തിയത് കൊണ്ട് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. രാജുവിന്റെ ഭാര്യ സദ നോക്കിനില്‍ക്കവേയാണ് ഈ കാര്യങ്ങള്‍ സംഭവിച്ചതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ കിരണ്‍ പറഞ്ഞു.

പെണ്‍കുട്ടി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ബൊവേനപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പോസ്‌കോ നിയമപ്രകാരം പോലീസ് രാജുവിനെതിരെ കേസെടുത്തു. തിങ്കളാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.












Click it and Unblock the Notifications