കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 47 മില്യണ്‍ യുവാക്കള്‍ പത്താം ക്ലാസോടെ പഠനം നിര്‍ത്തിയവര്‍ ...

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ യുവതീയുവാക്കളില്‍ പത്താം ക്ലാസോടെ പഠനം നിര്‍ത്തിയവരുടെ എണ്ണം 47 മില്യണ്‍. യുനെസ്‌കോയുടെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഗ്ലോബല്‍ എഡ്യുക്കേഷന്‍ മോണിറ്ററിങില്‍ രേഖപ്പെടുത്തിയ കണക്കു പ്രകാരമാണിത്. പത്താം ക്ലാസില്‍ 77 ശതമാനം വിദ്യാര്‍ത്ഥികളുണ്ടായിരുന്നപ്പോള്‍ പ്ലസ് ടു പ്രീ ഡിഗ്രി ക്ലാസുകളില്‍ ഇത് വെറും 52 ശതമാനമായി കുറഞ്ഞു.

2014 ലെ സര്‍വ്വേ പ്രകാരം ആറിനും 13 നും ഇടയില്‍ പ്രായമുള്ള ആറു മില്യണ്‍ കുട്ടികളാണ് സ്‌കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ നിര്‍ത്തിയത്. പത്താം ക്ലാസിനു ശേഷം പഠനം തുടരുന്നവരിലധികവും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളെ അപേക്ഷിച്ച് 21 ശതമാനം പെണ്‍കുട്ടികളാണ് പത്താം ക്ലാസിനു ശേഷം വിദ്യാഭ്യാസം നേടിയത്.

childen

ഏററവും കൂടുതല്‍ കുട്ടികള്‍ നേരത്തേ പഠനം നിര്‍ത്തുന്നത് ഉത്തര്‍ പ്രദേശിലാണ്. 1.6 ബില്യണ്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ പത്താം ക്ലാസോടെ പഠനം നിര്‍ത്തുന്നതെന്നാണ് കണക്ക്. രണ്ടാം സ്ഥാനം രാജസ്ഥാനാണ്. 15 നും 24 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ യുവാക്കളില്‍ 18 ശതമാനം പേരും തൊഴില്‍ രഹിതരാണെന്നും കണക്കുകള്‍ കാണിക്കുന്നു. അന്താരാഷ്ട്ര ശരാശരിയുടെ 5 ശതമാനത്തിലും കൂടുതലാണിത്.

English summary
India has 47 million youth of secondary and higher secondary school-going age out of school, according to a report by the UNESCO Institute for Statistics and Global Education Monitoring
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X