11 സംസ്ഥാനങ്ങളിലായി 48 ഡെൽറ്റാ പ്ലസ് കേസുകൾ;രാജ്യത്ത് രണ്ടാം തരംഗം തീർന്നിട്ടില്ല, മുന്നറിയിപ്പ്
ദില്ലി; രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും 11 സംസ്ഥാനങ്ങളിലായി 48 ഡെൽറ്റാ പ്ലസ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ.മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, രാജസ്ഥാൻ, ജമ്മു, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റാ പ്ലസ് സ്ഥിരീകരിച്ചത്.

ഒരു വേരിയന്റിനെക്കുറിച്ച് ഒരു ശാസ്ത്രീയ അഭിപ്രായം രൂപപ്പെടുത്തുന്നതിന് സമയമെടുക്കും. ജീനോം സീക്വൻസിംഗിന് 10-12 ദിവസമെടുക്കും.കേസുകൾ ഉയരുന്നതിന് പ്രത്യേക വകഭേദങ്ങൾക്ക് ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ ചില സാമ്പിളുകൾ ചില സംസ്ഥാനങ്ങളിൽ നിന്ന് സ്വീകരിച്ചിരുന്നു അധികൃതർ വ്യക്തമാക്കി.
പുതിയ വകഭേദമായ ഡെൽറ്റാ പ്ലസിന് നൽകിയ പേരിന് തീവ്രവ്യാപനവുമായി യാതൊരു ബന്ധവുവില്ല. ഡെൽറ്റയുടെ മറ്റൊരു വകഭേദം എന്ന അർത്ഥമേയുള്ളൂ. ഇത് ഡെൽറ്റയേക്കാൾ ശക്തമാണെന്ന് ഇതിനർത്ഥമില്ല. കുറഞ്ഞത് പേരിൽ ഇല്ല.ഭാവിയിൽ ശാസ്ത്രീയ തെളിവുകൾ അങ്ങനെ നിർദ്ദേശിക്കുകയാണെങ്കിൽ പൊതുജനത്തെ അറിയിക്കുമെന്നും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഡോ. സുജീത് കുമാർ സിംഗ് പറഞ്ഞു.
ഡെൽറ്റാ വൈറസ് രാജ്യത്ത് ആദ്യമായി ഡിസംബറിൽ സ്ഥിരീകരിച്ചപ്പോൾ അത് വലിയ തോതിൽ വ്യാപിച്ചിരുന്നില്ല. എന്നാൽ 2021 മാർച്ചിൽ ഡെൽറ്റാ വകഭേദം 52 ജില്ലകളിലും ജൂൺ മാസത്തിൽ 174 ജില്ലകളിലും റിപ്പോർട്ട് ചെയ്തു. എന്നാൽ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം കുറഞ്ഞ് വരികയാണ്. നിലവിൽ 35 സംസ്ഥാനങ്ങളിലെ 174 ജില്ലകളിലാണ് ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ദില്ലി, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ ഉള്ളത്.












Click it and Unblock the Notifications