കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കുറിച്ചോർത്ത് ദുഃഖിക്കുന്ന യോഗിക്കറിയാമോ?!! നീതി തേടിയലയുന്ന യുവതിയുടെ ദുരന്ത ജീവിതം!!

500 കിലോമീറ്റര്‍ കാൽ നടയായാണ് യുവതി യോഗിയെ കാണാൻ എത്തിയത്

  • By Ankitha
Google Oneindia Malayalam News

ലക്നൗ: കേരളത്തെ കുറിച്ചോർത്ത് ദുഃഖിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് സ്വന്തം സംസ്ഥാനത്തിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ കഴിയുന്നില്ല. കേരളത്തിലെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടൊപ്പം പദയാത്ര നടത്താനൊരുങ്ങുന്ന യോഗി ആദിത്യനാഥിന് മുന്നിലേക്ക് കൊല്ലപ്പെട്ട സഹോദരന് നീതി തേടി യുവതി പതയാത്ര നടത്തി.രക്ഷാബന്ധന്‍ ദിനത്തില്‍ മുഖ്യമന്ത്രിയെ കണ്ട് സഹോദരനെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെടാനാണ് അരുണ ത്യാഗിയുടെ 500 കിലോമീറ്റര്‍ കാൽ നടയായി നടന്നത്.

സിറയയിലും ഐസിസിന് തിരിച്ചടി!!! അവസാന താവളവും സൈന്യം തകർത്തെന്ന് റിപ്പോർട്ട്!!!സിറയയിലും ഐസിസിന് തിരിച്ചടി!!! അവസാന താവളവും സൈന്യം തകർത്തെന്ന് റിപ്പോർട്ട്!!!

തന്റെ സഹോദരന്‍ പ്രവീണ്‍ ത്യാഗിയെ കൊലപ്പെടുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നീതിയ്ക്ക് വേണ്ടിയാണ് തന്റെ യാത്രയെന്നു 48 കാരിയായ അരുണ ത്യാഗി പറഞ്ഞു. സഹോദരന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും ആരും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ കാണാൻ നേരിട്ടെത്തിയതെന്നും അരുണ പറഞ്ഞു.

yogi

കിനോദയിലെ മോഡി നഗരില്‍ നിന്നും വിട്ടീലേക്ക് വരും വഴിയാണ് 35കാരനായ പ്രവീണ്‍ ത്യാഗിയെ കാണാതാകുന്നത്. തുടർന്ന് മെയ് 24നാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രവീണ്‍ കൊല്ലപ്പെട്ടിട്ട് മൂന്നു മാസം ആകുമ്പോഴും പോലീസിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണം എവിടെയും എത്തിയില്ലെന്ന് അരുണ പറഞ്ഞു. എന്നാല്‍ കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അധികൃതർ പറ‍ഞ്ഞു.

English summary
Forty-eight-year-old Aruna Tyagi has taken up an arduous journey of travelling nearly 500 kilometres on foot, from Ghaziabad to Lucknow, to meet Uttar Pradesh chief minister Yogi Adityanath on ‘Rakshabandhan’ and seek justice for her brother’s murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X