കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് അധീന മേഖലകളിൽ കുട്ടികളുടെ മരണ നിരക്ക് കൂടുന്നു; ഒഡീഷയിൽ പൊലിഞ്ഞത് 4800 ജീവൻ!

Google Oneindia Malayalam News

ഭുവനേശ്വർ: മാവോയിസ്റ്റ് അധീനതയിലുള്ള മാല്‍ക്കന്‍ഗിരി ജില്ലയില്‍ അഞ്ചു വര്‍ഷത്തിനിടെ 4800-ഓളം കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2014-2019 കാലയളവില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 641,385 ജനസംഖ്യയാണ് 2014ലെ സർവ്വെ പ്രകാരം മാൽക്കൻഗിരി ജില്ലയിൽ ഉള്ളത്.

ഇതില്‍ 80,000 പേര്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്. തലച്ചോറ് സംബന്ധമായ അസുഖം മൂലവും ജപ്പാൻ ജ്വരം മൂലവും 2016 ഡിസംബറിൽ ഇവിടെ നൂറോളം കുട്ടികൾ മരിച്ചെന്നാണ് റിപോർട്ട്. അതേസമയം 5 വര്‍ഷത്തിനിടയില്‍ കുട്ടികളുടെ മരണ നിരക്ക് വളരെ ഉയര്‍ന്നതാണെന്ന് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് വര്‍ഷത്തില്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 1000-ത്തില്‍ 41 എന്ന അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. എന്നാല്‍ മാല്‍ക്കന്‍ഗിരി ജില്ലയില്‍ മാത്രം ഇത് 1000-ത്തില്‍ 50 എന്ന നിരക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Maoist

ഇന്ത്യയിലെ കുട്ടികളുടെ മരണ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ് ജില്ലയിലെ മരണ നിരക്ക്. 2016-17 കാലഘട്ടത്തില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 1074 ആയിരുന്നു. ഇക്കാലയളവില്‍ കുട്ടികളില്‍ എന്‍സെഫലിറ്റിസ്, ജപ്പാന്‍ജ്വരം തുടങ്ങിയ രോഗങ്ങളാണ് കണ്ടെത്തിയത്. 2016-17-ല്‍ നൂറോളം കുട്ടികളാണ് മരണപ്പെട്ടത്. 2015-16-ല്‍ ഇത് 993 എന്ന നിരക്കിലായിരുന്നു.

കുട്ടികളുടെ മരണ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് 2014-15 കാലയളവില്‍ സര്‍ക്കാര്‍ 1.3 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ 1.26 കോടി രൂപയുമാണ് ചിലവഴിച്ചത്. എന്നാൽ മരണ നിരക്ക് കൂടുകയാണ് ചെയ്തത്. മികച്ച ചികിത്സാ സൗകര്യം മാല്‍ക്കന്‍ഗിരിയില്‍ ലഭിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.

English summary
4800 kids died in Odisha’s Maoist stronghold Malkangiri in 5 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X