കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 ദിവസം മതിയാവില്ല, ഇന്ത്യയിൽ 49 ദിവസത്തെ ലോക്ക് ഡൗൺ വേണമെന്ന് പഠനം, ഇനിയുള്ള ദിവസങ്ങൾ നിർണായകം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. നിലവിൽ രോഗം ബാധിച്ചവരുടെ 1000 ത്തിലേക്ക് അടുക്കുകയാണ്. ഇുവരെ 27 പേർക്കാണ് വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചത്. കൊവിഡ് 19 ന്റെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ എന്നും രോഗം മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ വലിയ പ്രത്യാഘാതങ്ങൾ വരെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ദർ നൽകുന്നത്.

അതിനിടെ രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക് ഡൗൺ പര്യാപ്തമല്ലെന്നാണ് പഠന റിപ്പോർട്ട്. കുറഞ്ഞത് 49 ദിവസത്തെ ലോക്ക് ഡൗൺ നടപ്പാക്കണമെന്നും പഠനത്തിൽ പറയുന്നു. വിശദാംശങ്ങളിലേക്ക്

21 ദിവസത്തെ ലോക്ക് ഡൗൺ

21 ദിവസത്തെ ലോക്ക് ഡൗൺ

കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നിലവിലെ കണക്ക് പ്രകാരം ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൗൺ നീണ്ടുനിൽക്കുക. എന്നാൽ നിലവിലെ സാഹചര്യത്തെ അതിജീവിക്കണമെങ്കിൽ വെറും 21 ദിവസത്തെ ലോക്ക് ഡൗൺ കൊണ്ട് സാധ്യമല്ലെന്ന് പഠനം പറയുന്നു.

പഠനം പറയുന്നു

പഠനം പറയുന്നു

ജനങ്ങളുടെ സാമൂഹികമായ ഇടപെടൽ , ജനസംഖ്യ, പ്രായം എന്നിവയെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഇന്ത്യൻ വംശജരായ റോണോ ജോയ് അധികാരി, രാജേഷ് സിംഗ് എന്നിവരാണ് പഠനം നടത്തിയിരിക്കുന്നത്. ഇരുവരും യൂനിവേഴ്സിറ്റിയിലെ അപ്ലൈഡ് മാത്തമാറ്റിക്സ് ആന്റ് തീയറെറ്റിക്കൽ ഫിസിക്സിലെ ഗവേഷകരാണ്.

പ്രായത്തെ അടിസ്ഥാനപ്പെടുത്തി

പ്രായത്തെ അടിസ്ഥാനപ്പെടുത്തി

ഇന്ത്യയിലെ ജനങ്ങളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. സാമൂഹികമായ അകലം പാലിക്കൽ , കൊറോണയെ എത്രമാത്രം തടഞ്ഞ് നിർത്താനാവും , വർക്ക് ഫ്രം ഹോ, സ്കൂളുകൾക്ക് അവധി നൽകിയ നടപടി എന്നിവ അടക്കമുള്ള കാര്യങ്ങളാണ് പഠനത്തിൽ വിലയിരുത്തിയത്.

രോഗം വ്യാപിക്കും

രോഗം വ്യാപിക്കും

ഇന്ത്യക്കാരുടെ സാമൂഹ്യ ഇടപെടൽ രീതി എത്രമാത്രം വൈറസ് വ്യാപനത്തിന് ഇടയാക്കുന്നു, സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ വൈറസിനെ എത്രമാത്രം ചെറുക്കാനാകും തുടങ്ങിയ കാര്യങ്ങളും പഠനത്തിൽ പരിശോധിക്കുന്നുണ്ട്. മൂന്നാഴ്ചത്തെ ലോക്ക് ഡൗണിന് ശേഷവും വൈറസ് വ്യാപനം ശക്തമാകുമെന്നും നിരവധി പേർക്ക് രോഗം പിടിപെടാൻ സാധ്യത ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

49 ദിവസത്തെ ലോക്ക് ഡൗൺ

49 ദിവസത്തെ ലോക്ക് ഡൗൺ

അതുകൊണ്ട് തന്നെ കുറഞ്ഞത് 49 ദിവസത്തെ ലോക്ക് ഡൗൺ വേണമെന്നാണ് ഇവർ പറയുന്നത്. ഇളവുകൾ നൽകി കൊണ്ട് ലോക്ക് ഡൗൺ നടപ്പാക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു. 21 ദിവസത്തിന് ശേഷം 5 ദിവസത്തെ ഇടവേള പിന്നീട് 28ാം ദിനം തൊട്ട് വീണ്ടും ലോക്ക് ഡൗൺ തുടർന്ന് വീണ്ടും അഞ്ച് ദിവസത്തെ ഇളവ് നൽകി 18 ദിവസത്തെ ലോക്ക് ഡൗൺ എന്നാണ് നിർദ്ദേശം.

കൊറോണക്കാലത്തെ രാഷ്ട്രീയ പകപോക്കലുകള്‍: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്കൊറോണക്കാലത്തെ രാഷ്ട്രീയ പകപോക്കലുകള്‍: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

പായിപ്പാട് അതിഥിതൊഴിലാളികളുടെ അവസ്ഥ;നേരത്തേ മുന്നറിയിപ്പ് നൽകി,കൗണ്‍സിലറുടെ കത്ത് ചർച്ചയാകുന്നുപായിപ്പാട് അതിഥിതൊഴിലാളികളുടെ അവസ്ഥ;നേരത്തേ മുന്നറിയിപ്പ് നൽകി,കൗണ്‍സിലറുടെ കത്ത് ചർച്ചയാകുന്നു

'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം

English summary
49-Day Lockdown Required To Prevent Covid In India; study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X