Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനം; 49 വിദ്യാര്‍ഥിനികള്‍ അധ്യാപകര്‍ക്കെതിരെ പരാതി നല്‍കി

അകോല: ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടി 49 വിദ്യാര്‍ഥിനികള്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പരാതിയുമായി രംഗത്ത്. മഹാരാഷ്ട്രയിലെ അകോലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ബയോളജി, കെമിസ്ട്രി അദ്ധ്യാപകരായ രാജന്‍ ഗജ്ഭി ശൈലേഷ്, രാംതേക എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് അധ്യാപകര്‍ ഒളിവില്‍ പോയി.

പ്രിന്‍സിപ്പലിന് നല്‍കിയ പരാതി പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. മഹാരാഷ്ട്ര വനിതാ കമ്മീഷനും പെണ്‍കുട്ടികള്‍ പരാതി നല്‍കി. പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് തരില്ലെന്ന് കാട്ടി ഭീഷണിപ്പെടുത്തിയാണ് അധ്യാപകര്‍ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തതെന്നാണ് വിവരം. അധ്യാപകര്‍ അശ്ലീല വാക്കുകള്‍ ഉപയോഗിച്ചതായും പെണ്‍കുട്ടികളുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

sexual-harassment

ഇത്രയും കുട്ടികളെ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയെന്ന പരാതി അധ്യാപകരെയും രക്ഷിതാക്കളെയും ഞെട്ടിച്ചു. ഇതേതുടര്‍ന്ന് പരാതി ഉണ്ടായ ഉടന്‍ പ്രിന്‍സിപ്പല്‍ അടിയന്തിര പിടിഎ മീറ്റിംഗ് വിളിച്ചുകൂട്ടി നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുവായ ആവശ്യം.

പെണ്‍കുട്ടികളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടറും വ നിതാ കമ്മീഷന്‍ അംഗങ്ങളും സബ് ഡിവിഷണല്‍ ഓഫീസറും സംഭവം നടന്ന ജവഹര്‍ നവോദയ വിദ്യാലയ സന്ദര്‍ശിച്ചു. രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ഒരുസംഘം പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി ആരോപണ വിധേയരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+