കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 ജി സ്പെക്ട്രം ലേലം; പ്രതീക്ഷിക്കുന്നത് 90000 കോടി രൂപവരെ, കമ്പനികള്‍ക്ക് ഓഹരിയിലും നേട്ടം

Google Oneindia Malayalam News

ദില്ലി; 4 ജി സ്പെക്ട്രം ലേലത്തിന്‍റെ ആദ്യ ദിനം നേടിയത് 77146 കോടി രൂപ ലേലത്തുക. നാല് റൗണ്ട് ലേലമാണ് തിങ്കളാഴ്ച നടന്നത്. 3.92 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വി​​വി​​ധ മെ​​ഗാ ഹെ​​ട്സ്​ ത​​രം​​ഗ ദൈ​​ർ​​ഘ്യ​​ങ്ങ​​ളു​​ടെ ലേ​​ല​​മാ​​ണ്​ ന​​ട​​ക്കു​​ന്ന​​ത്. ലേല നടപടികള്‍ ഇന്നും തുടരും. ഒന്നോ രണ്ടോ റൗണ്ട് ലേലം ഇന്നും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്ന്. 45000 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് ആദ്യം ദിനം തന്നെ തന്നെ 77146 കോടി രൂപ നേടാന്‍ കഴിഞ്ഞത് വന്‍ നേട്ടമായി. ഇന്നത്തെ ലേല നടപടികള്‍ കൂടി പൂര്‍ത്തിയാവുന്നതോടെ 90000 കോടി രൂപവരെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രീമിയം 4ജി ബാന്‍ഡായ 700 മെഗാഹെര്‍ട്‌സ് സ്വന്തമാക്കാന്‍ ലേലത്തില്‍ പങ്കെടുത്തു ഒരു കമ്പനിയും മുന്നോട്ട് വന്നിരുന്നില്ല. നേരത്തെ തന്നെ ഈ ബാന്‍ഡിന് ആവശ്യക്കാര്‍ ഉണ്ടാവില്ലെന്ന വിലയിരുത്തല്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 800 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളോടായാരിന്നു കമ്പനികള്‍ക്ക് താല്‍പര്യം. 700 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ള ബാന്‍ഡുകളില്‍ 60 ശതമാനം സ്‌പെക്ട്രവും ലേലം ചെയ്യാനായെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നു.

 mobiledivorce

ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

ജി​​യോ, ഭാരതി എ​​യ​​ർ​​ടെ​​ൽ, വൊ​​ഡാ​​ഫോ​​ൺ തുടങ്ങിയ പ്രമുഖ കമ്പനികള്‍ എല്ലാം തന്നെ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, പു​​തി​​യ ത​​ല​​മു​​റ​​യി​​ൽ​​പെ​​ട്ട 5ജി ​​സ്​​​പെ​​ക്​​​ട്രം ലേ​​ലം ഇക്കൂട്ടത്തില്‍ ഇല്ല. സ്പെക്രടം ലേലത്തിന് പിന്നാലെ ഇന്ന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികൾ ചൊവ്വാഴ്ച പുലർച്ചെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മികച്ച നേട്ടം ഉണ്ടാക്കി.

വടകരയില്‍ ഉറപ്പിച്ച് യുഡിഎഫ്; ആര്‍എംപിക്ക് പിന്തുണ, പക്ഷെ കെകെ രമയില്ല, സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹംവടകരയില്‍ ഉറപ്പിച്ച് യുഡിഎഫ്; ആര്‍എംപിക്ക് പിന്തുണ, പക്ഷെ കെകെ രമയില്ല, സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം

നടി ദീപ്തി സതിയുടെ ലേറ്റസ്റ്റ് ഗ്ലാമര്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
'മുസ്ലീങ്ങൾ കൊറോണ വാക്സിൻ എടുക്കരുത് 'പണി കിട്ടി

English summary
4G spectrum auction; total is expected to be around Rs 90,000 crore, Companies gain in share marcket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X