കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി

Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം. ഞായറാഴ്ച രാത്രി 8.15ഓടെയാണ് റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന വിവരം. രാജ്കോട്ടിന്റെ വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയിൽ 118 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എൻസിഎസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യുന്നത്.

 മാവോയിസ്റ്റുകൾക്ക് സാധനങ്ങളെത്തിച്ച് നൽകി: ബിജെപി നേതാവ് അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന ട്രാക്ടറുകൾ മാവോയിസ്റ്റുകൾക്ക് സാധനങ്ങളെത്തിച്ച് നൽകി: ബിജെപി നേതാവ് അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന ട്രാക്ടറുകൾ

2001 ജനുവരി 26ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ ഭൂജിൽ നിന്ന് 85 കിലോമീറ്റർ അകലെയാണ് ഇന്ന് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്. 20000 മരണത്തിനിടയാക്കിയ ഭൂചലനത്തിൽ 1.5 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുജറാത്തിൽ ഭൂചലനം അനുഭവപ്പെട്ട് 30 മിനിറ്റിനുള്ളിലാണ് ജമ്മു കശ്മീരിലെ കത്രയിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാവുന്നതെന്നാണ് എൻസിഎസ് റിപ്പോർട്ട് ചെയ്യുന്നത്.

earthquake3

ദില്ലിയിലും ഹരിയാണയിലെ ഗുഡ്ഗാവിലും 2.1 തീവ്രതയുള്ള ചെറിയ ഭൂചലനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 14 ഭൂചലനങ്ങളാണ് ദില്ലിയിൽ മാത്രം അനുഭവപ്പെട്ടത്. ഹരിയാണയിലെ റോത്തകിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇതിൽ ശക്തമായത്. ഇത്തരത്തിൽ തുടരെത്തുടരെ ഭൂചലനങ്ങൾ അനുഭവപ്പെടുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നാണ് എൻസിഎസ് ഡയറക്ടർ ബികെ ബൻസാൽ ചൂണ്ടിക്കാണിക്കുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപിലെ ദിഗ്ലിപൂരിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച പുലർച്ചെ 2.17 ഓടെയാണ് ഭൂചലനമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 8.16 ഓടെ ജമ്മു കശ്മീരിലെ ശ്രീനഗറിൽ 3.9 തീവ്രതയുള്ള ഭൂചലനവും രേഖപ്പെടുത്തിയിരുന്നു. ശ്രീഗനറിൽ നിന്ന് 14 കിലോമീറ്റർ വടക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്.

'പ്രവാസികളുടെ തിരിച്ചു വരവ് തടയാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നു': വിമര്‍ശനവുമായി മുല്ലപ്പള്ളി'പ്രവാസികളുടെ തിരിച്ചു വരവ് തടയാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നു': വിമര്‍ശനവുമായി മുല്ലപ്പള്ളി

English summary
5.5 Earthquake marks Near Rajkot In Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X