അസമില്‍ ഭൂചലനം, നേപ്പാളും കുലുങ്ങി, ഭീതിയോടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍
ഗുവാഹട്ടി: അസമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 6.40 ഓടെയാണ് അസമില്‍ പലയിടങ്ങളിലും ഭൂചലനം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂട്ടാന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. അസമിലെ ബസുഗാവോണാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതീവ തീവ്രതയേറിയ ചലനമല്ല അസമില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ആശങ്കയ്ക്ക് സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ മെറ്റീയോറോളജി വിഭാഗം പറയുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് നേപ്പാളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ടായ ഭൂചലനത്തിന്റെ ഭീതി ഇതുവരേയും വിട്ടുമാറും മുന്‍പാണ് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ഭൂചലനമുണ്ടാകുന്നത്.












Click it and Unblock the Notifications