Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 5,784 പേര്‍ക്ക് കൊവിഡ്; വാക്സിൻ വിതരണം എണ്ണം 133.88 കോടി കടന്നു

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി 5,784 പേർക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. 7995 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,41,38,763ആയി. ദേശീയ രോഗമുക്തി നിരക്ക് 98.37 % ആണ്. തുടര്‍ച്ചയായ 47-ാം ദിവസവും 15,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

നിലവില്‍ 88,993 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 563 ദിവസത്തിനിടെ ഏറ്റവും കുറവ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.26 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍.രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,50,482 പരിശോധനകള്‍ നടത്തി. ആകെ 65.76 കോടിയിലേറെ (65,76,62,933) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

coronavirus46-159357803

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.68 ശതമാനമാണ്. കഴിഞ്ഞ 30 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.58 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 71 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 106-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 66,98,601 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 133.88 കോടി (1,33,88,12,577) പിന്നിട്ടു. 1,40,27,706 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 140.38 കോടിയിലധികം ( 1,40,38,75,650 ) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 17.06 കോടിയിലധികം (17,06,13,661) വാക്സിന്‍ ഡോസുകള്‍
സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

    അതിനിടെ രാജ്യത്ത് മഹാരാഷ്ട്രയിൽ രണ്ട് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്താകെ ഒമൈക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 40 ആയി. ലാത്തൂരിലും പൂനെയിലും ഓരോ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ 20 ആയി ഉയർന്നു. മഹാരാഷ്ട്ര (20), രാജസ്ഥാൻ (9), കർണാടക (3), ഗുജറാത്ത് (3), കേരളം (1), ആന്ധ്രാപ്രദേശ് (1), കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡൽഹി (2), ചണ്ഡീഗഡ് (1) എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ.

    അതിനിടെ രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കുകയാണെന്ന് വിദഗ്ദ സമിതി വ്യര്തമാക്കി. മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്നും ലക്ഷണങ്ങളോടു കൂടിയ ഒമിക്രോൺ ബാധയിൽനിന്ന് രക്ഷയേകുമെന്നുമാണ് വിദഗ്ദരുടെ നിർദ്ദേശം. വാക്സിനുകൾ അണുബാധ തടയുന്നില്ല. അവ തീവ്രത കുറയ്ക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ, ഇതിനകം വാക്സിൻ സ്വീകരിച്ചവർക്ക്, ഓമിക്റോൺ ബാധിച്ചാലും, അത് ചെറിയ രോഗത്തിന് മാത്രമേ കാരണമാകൂവെന്ന് വിദഗ്ദർ പറയുന്നു.

    എന്താണ് ഒമൈക്രോൺ?

    സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകര്‍ച്ചാശേഷി, പ്രതിരോധ ശക്തിയെ തകര്‍ക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയില്‍ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+