കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂൺ മാസത്തോടെ 5.86 കോടി കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: ജൂണ്‍ മാസത്തോടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 5.86 കോടി കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് 4.87 കോടി ഡോസുകള്‍ ജൂണ്‍ അവസാനം വരെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള നേരിട്ടുള്ള സംഭരണത്തിനായി ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

covid

കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ത്വരിതപ്പെടുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്. വാക്‌സിനുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ജില്ല തിരിച്ചുള്ള കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒന്ന് പിഴച്ചാല്‍ എല്ലാം തീര്‍ന്നു, വീണയ്ക്കുള്ളത് ശൈലജയ്ക്കില്ലാത്ത വെല്ലുവിളി, ആദ്യത്തേത് ഇങ്ങനെഒന്ന് പിഴച്ചാല്‍ എല്ലാം തീര്‍ന്നു, വീണയ്ക്കുള്ളത് ശൈലജയ്ക്കില്ലാത്ത വെല്ലുവിളി, ആദ്യത്തേത് ഇങ്ങനെ

കോവിന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ വാക്‌സിനേഷന്‍ കലണ്ടര്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ കൊവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിഡില്‍ നിന്ന് രാജ്യത്തെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു ഉപകരണമായി വാക്‌സിനേഷനെ കാണണമെന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Recommended Video

cmsvideo
Rajnath Singh releases DRDO's anti-COVID drug, know about 2-deoxy-D-glucose

 ആരാണ് മജിസിയ, ആത്മാര്‍ത്ഥ സുഹൃത്താണെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നു; ഡിംപലിന്റെ അമ്മ പറയുന്നത് ആരാണ് മജിസിയ, ആത്മാര്‍ത്ഥ സുഹൃത്താണെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നു; ഡിംപലിന്റെ അമ്മ പറയുന്നത്

English summary
5.86 crore Covid vaccine to be provided free of cost to states and UTs by June
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X