കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് നഗരങ്ങള്‍, 36 സീറ്റുകള്‍.... മധ്യപ്രദേശില്‍ വിജയം നിര്‍ണയിക്കുക ഈ മണ്ഡലങ്ങള്‍

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത് ബിജെപി അധികാരത്തില്‍ വരുമെന്നാണ്. എന്നാല്‍ കാര്യങ്ങളുടെ പോക്ക് അത്ര നല്ല രീതിയില്‍ അല്ലെന്നാണ് പ്രാദേശിക തലത്തില്‍ നിന്ന് മനസ്സിലാവുന്നത്. പ്രധാനമായും നഗരത്തില്‍ കേന്ദ്രീകൃതമായ പാര്‍ട്ടി എന്ന ബിജെപിയുടെ പേര് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അവരുടെ നിര്‍ണായകമായ 36 മണ്ഡലങ്ങള്‍ ഇത്തവണ ആര് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ വിധിയെഴുതുമെന്നാണ് റിപ്പോര്‍ട്ട്.

ശിവരാജ് സിംഗ് ചൗഹാന് കഴിഞ്ഞ നാലു മൂന്ന് തവണയെ അപേക്ഷിച്ച് ഇത്തവണ ജനപ്രീതി ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. മൂന്ന് നേതാക്കളുടെ കടന്നുവരവാണ് അദ്ദേഹത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത്. ഇതില്‍ ആദ്യത്തെ പേര് ജോതിരാദിത്യ സിന്ധ്യയാണ്. ബിജെപിയുടെ നഗരപ്രദേശങ്ങളിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം സിന്ധ്യ വലിയൊരു ക്രൗഡ് പുള്ളറായിരിക്കുകയാണ്. മറ്റൊന്ന് കമല്‍നാഥിന്റെയും രാഹുല്‍ ഗാന്ധിയുടെയും വരവാണ്.

നഗര വോട്ടുകള്‍ നിര്‍ണായകമാകും

നഗര വോട്ടുകള്‍ നിര്‍ണായകമാകും

നഗര വോട്ടുകള്‍ മധ്യപ്രദേശില്‍ നിര്‍ണായകമാകും. ഭോപ്പാലാണ് പ്രധാന നഗര വോട്ട് ബാങ്ക്. ഇവിടെ നിന്ന് മാറ്റം തുടങ്ങിയിട്ടുണ്ട്. ഗുജറാത്തില്‍ ബിജെപി ജയിച്ചെങ്കിലും നഗര വോട്ടുബാങ്കില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം ഞെട്ടിക്കുന്നതായിരുന്നു. സമാന അവസ്ഥ തന്നെയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ ഉണ്ടായിരിക്കുന്നത്. എല്ലാതവണയും മധ്യപ്രദേശിലെ നഗരവോട്ടര്‍മാരാണ് ബിജെപിയുടെ ജയം നിര്‍ണയിച്ചിരുന്നത്. അതില്‍ വിള്ളല്‍ വീണാല്‍ കോണ്‍ഗ്രസ് അതി ശക്തമായ മുന്നേറ്റം നടത്തും.

കോണ്‍ഗ്രസ് തിരിച്ചുവന്നതെങ്ങനെ

കോണ്‍ഗ്രസ് തിരിച്ചുവന്നതെങ്ങനെ

നഗര വോട്ടര്‍മാരുടെ വിശ്വാസം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത് നിരന്തര പ്രയത്‌നത്തിലൂടെയാണ്. രാഹുല്‍ ഗാന്ധിയുടെ ഗ്രാസ് റൂട്ട് പ്രോഗ്രാമിംഗ് എന്ന രീതിയാണ് ഇതിനായി ഉപയോഗിച്ചത്. ചെറിയ സംഘടനകളുമായി സഖ്യം, ബിജെപിയുടെ വിമത സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നുമാണ് ആ്ദ്യ ഘട്ടം കോണ്‍ഗ്രസ് തുടങ്ങിയത്. പിന്നീട് ഓരോ കവലയിലും ചെറിയ പൊതു യോഗങ്ങള്‍, വിഭാഗീയത ഇല്ലാതാക്കല്‍ എന്നിവ ചേര്‍ന്നാണ് കോണ്‍ഗ്രസ് ജനങ്ങളുടെ വിശ്വാസം നേടിയത്.

36 സീറ്റുകള്‍

36 സീറ്റുകള്‍

അഞ്ച് നഗരങ്ങളിലായി 36 സീറ്റുകളാണ് മധ്യപ്രദേശില്‍ വിധിയെഴുതുക. ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, ഉജൈന്‍ എന്നീ അഞ്ച് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. 230 അംഗ നിയമസഭയില്‍ ഇവിടെ നിന്നുള്ള സീറ്റുകള്‍ വളരെ നിര്‍ണായകമാണ്. 2013 ഈ മണ്ഡലങ്ങളില്‍ ദയനീയ പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്. വെറും ആറ് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ 30 സീറ്റുകള്‍ ബിജെപി സ്വന്തമാക്കി.

കൊമേഷ്യല്‍ ഹബ്ബുകള്‍

കൊമേഷ്യല്‍ ഹബ്ബുകള്‍

ഈ മണ്ഡലങ്ങള്‍ക്ക് പുറമേ കൊമേഷ്യല്‍ ഹബ്ബുകളായ രണ്ട് മേഖലകളും സ്വാധീനം ചെലുത്തുന്നവയാണ്. സത്‌ന, സാഗര്‍ എന്നിവയാണ് കൊമേഷ്യല്‍ ഹബ്ബുകള്‍. ഇതും കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം 51 സീറ്റാവും നഗര പ്രദേശത്തെ മണ്ഡലങ്ങള്‍. ഇതില്‍ 40 എണ്ണത്തിലും ബിജെപിക്ക് സിറ്റിംഗ് എംഎല്‍എമാരുണ്ട്. ഇവിടെ നിന്ന് കൂടുതല്‍ വോട്ടുകള്‍ നേടിയാല്‍ അനായാസം അധികാരത്തിലെത്താനാവുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

കോണ്‍ഗ്രസിന് വോട്ട് കുറയുന്നു

കോണ്‍ഗ്രസിന് വോട്ട് കുറയുന്നു

ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് നഗര വോട്ടര്‍മാരില്‍ സ്വാധീനം കുറഞ്ഞ് വരികയാണ്. 25 ശതമാനത്തിനും 35നും ഇടയിലാണ് കോണ്‍ഗ്രസിന് ലഭിച്ച് വരുന്ന വോട്ടുകള്‍. ബിജെപിക്ക് ഇത് 45 ശതമാനത്തില്‍ കുറയാറില്ല. ഇതുവരെയുള്ള കണക്ക് എടുക്കുമ്പോള്‍ 70 ശതമാനം നഗര വോട്ടുകളും ബിജെപിക്കാണ് ലഭിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന് ഇത് 27 ശതമാനമാണ്. അതേസമയം പല മണ്ഡലങ്ങളില്‍ വോട്ട് വ്യത്യാസം കുറവായിട്ടും ബിജെപിയെ മുന്നില്‍ നിര്‍ത്തുന്ന ഘടകമാണിത്.

ഗുജറാത്തിലെ കണക്ക് ഇങ്ങനെ..

ഗുജറാത്തിലെ കണക്ക് ഇങ്ങനെ..

ഗുജറാത്തില്‍ നഗരവോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് പ്രിയപ്പെട്ട പാര്‍ട്ടിയല്ല. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ കുതിപ്പാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയത്. 43.5 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് നേടിയത്. ഇവിടെ ബിജെപി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 2012സ് 34 ശതമാനമായിരുന്നു കോണ്‍ഗ്രസിനുള്ള വോട്ട്. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നീ മണ്ഡലങ്ങളില്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെങ്കിലും ബിജെപി തന്നെ ഒടുവില്‍ മുന്നിലെത്തുകയായിരുന്നു.

സര്‍വേകളും സൂചിപ്പിക്കുന്നു

സര്‍വേകളും സൂചിപ്പിക്കുന്നു

കോണ്‍ഗ്രസ് ഇത്തവണ നഗരപ്രദേശങ്ങളില്‍ 42 ശമാനം വോട്ടുകള്‍ നേടുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഇത് ഭൂരിപക്ഷത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കും. ഗ്രാമീണ മേഖലയില്‍ നല്ല സ്വാധീനം ഉള്ളതിനാല്‍ ഇത്രയും ശതമാനം വോട്ട് ലഭിച്ചാല്‍ 117 സീറ്റോടെ അധികാരത്തിലെത്താന്‍ പാര്‍ട്ടിക്ക് സാധിക്കും. ബിജെപിക്ക് ഇത്തവണ നഗരപ്രദേശങ്ങളില്‍ 40 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ. ഈ അഞ്ച് നഗരങ്ങള്‍ വിധിയെഴുതുമെന്ന് തന്നെയാണ് പ്രവചനം. ഗുജറാത്തിലും മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം ഒരുപോലെയാണെന്നും വ്യക്തമാണ്.

കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ..... ഒരാഴ്ച്ചയ്ക്കകം 50000 രൂപ കെട്ടിവെക്കണംകെഎം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ..... ഒരാഴ്ച്ചയ്ക്കകം 50000 രൂപ കെട്ടിവെക്കണം

മുന്‍കേന്ദ്രമന്ത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; മുതിർന്ന നേതാവ് പാർട്ടിവിട്ട ഞെട്ടലില്‍ ബിജെപിമുന്‍കേന്ദ്രമന്ത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; മുതിർന്ന നേതാവ് പാർട്ടിവിട്ട ഞെട്ടലില്‍ ബിജെപി

English summary
5 cities decide who will rule mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X